എഡിറ്റര്‍
എഡിറ്റര്‍
ആപ്പില്‍ ഐഫോണ്‍ 5ന്റെ ചിത്രം പുറത്ത്
എഡിറ്റര്‍
Thursday 31st May 2012 3:25pm

ന്യൂദല്‍ഹി: വാര്‍ത്തകളും ചിത്രങ്ങളും ലീക്കാവുന്നത് ടെക്ക് ലോകത്തിന് പുതുമയല്ല. തങ്ങളുടെ പുതിയ മോഡല്‍ പുറത്തിറക്കുന്നതിന് മുമ്പ് ആളുകള്‍ക്ക് മുമ്പിലെത്താതെ സൂക്ഷിക്കാന്‍ ചുരുക്കം ചില കമ്പനികള്‍ക്കേ സാധിക്കാറുള്ളൂ.

മൊബൈല്‍ ഫോണ്‍ രംഗത്ത് പുത്തന്‍ സാങ്കേതികതകളുമായി കുതിച്ചുകൊണ്ടിരിക്കുന്ന ആപ്പിളും മോഷ്ടാക്കള്‍ക്ക് മുമ്പില്‍ തോറ്റിരിക്കുകയാണ്. ആരും കാണാതെ ആപ്പിള്‍ സൂക്ഷിച്ച ഐ. ഫോണ്‍5 ന്റെ ചിത്രങ്ങളിപ്പോള്‍ നെറ്റില്‍ പ്രചരിച്ചിരിക്കുകയാണ്. ജൂണില്‍ ഐഫോണ്‍5നെക്കുറിച്ച് ആപ്പിള്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് പുതിയ ഫോണിന്റെ ചിത്രം ലീക്കായത്.

വരാനിരിക്കുന്ന ഐഫോണ്‍ മോഡലിന്റെ ചിത്രം ടെക്ക് ബ്ലോഗുകള്‍ പുറത്തിറക്കിയിരിക്കുകയാണ്. അഞ്ചാം തലമുറ ഐഫോണിനും മറ്റ്  ഐഫോണുകളുടെ അതേ വലുപ്പമാണ്. എന്നാല്‍ സ്‌ക്രീനിന് മറ്റുള്ളതിനേക്കാള്‍ കുറച്ചൂകൂടി വലുപ്പമുണ്ട്. രണ്ട് കളറുകളിലാണ് പുതിയ ഐഫോണ്‍ വരുന്നതെന്നും ടെക്ക് ബ്ലോഗുകള്‍ പറയുന്നു. കറുപ്പും, വെള്ളയും.

Advertisement