എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐഫോണ്‍ 5 അടുത്തമാസം
എഡിറ്റര്‍
Wednesday 22nd August 2012 11:00am

ആപ്പിള്‍ ഐഫോണിന്റെ പുതിയ വേര്‍ഷന്‍ ഐഫോണ്‍ 5 അടുത്തമാസം വിപണിയിലെത്തും. വലിയ സ്‌ക്രീനാണ് ഐഫോണ്‍ 5 ന്റെ പ്രത്യേകത.

Ads By Google

നൂതന സാങ്കേതികളാണ് ഐഫോണ്‍ 5 ല്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ആപ്പിള്‍ അവകാശപ്പെടുന്നത്. എല്‍.സി.ഡി ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ നേര്‍ത്ത സ്‌ക്രീനാവും ഐഫോണ്‍ 5 ല്‍ ഉണ്ടാവുക. വയര്‍ലെസ് നെറ്റ്‌വര്‍ക്കിങ് സംവിധാനവും ഭാരക്കുറവുമാണ് മറ്റ് പ്രത്യേകതകള്‍.

പുതിയ ഡിവൈസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ പുറത്തുവിട്ടില്ല.

കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ഐഫോണ്‍ വില്‍പ്പനയില്‍ നേരിട്ട നഷ്ടം ഐഫോണ്‍ 5 ഓടെ മറികടക്കാമെന്നാണ് ആപ്പിള്‍ പ്രതീക്ഷിക്കുന്നത്. ആപ്പിളിന്റെ വരുമാനത്തിന്റെ 46 ശതമാനവും ലഭിക്കുന്നത് ഐഫോണില്‍ നിന്നുമാണ്.

കഴിഞ്ഞ വര്‍ഷമിറങ്ങിയ ആപ്പിള്‍ 4 എസ്സിന്റെ വില്‍പ്പന കമ്പനി പ്രതീക്ഷിരുന്നത്ര ഉയരാതിരുന്നത് ആപ്പിളിന്റെ വിപണിയെ ഏറെ സ്വാധീനിച്ചിരുന്നു.

Advertisement