എഡിറ്റര്‍
എഡിറ്റര്‍
ഐഫോണ്‍ 4എസ്സിന്റെ റെക്കോര്‍ഡ് ഭേദിച്ച് ഐഫോണ്‍ 5
എഡിറ്റര്‍
Tuesday 18th September 2012 2:47pm

ന്യൂദല്‍ഹി: പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആപ്പിള്‍ ഐഫോണ്‍ 5 മുന്‍ഗാമി ഐഫോണ്‍ 4എസ്സിന്റെ റെക്കോര്‍ഡ് തകര്‍ത്തു. രണ്ട് മില്യണോളം പ്രീ ഓര്‍ഡറുകളാണ് ഐഫോണ്‍ 5ന് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ലഭിച്ചത്.

ആപ്പിള്‍ തന്നെയാണ് ഐഫോണ്‍ 4എസ്സിന്റെ പ്രീ ഓര്‍ഡര്‍ റെക്കോര്‍ഡ് ഐഫോണ്‍ 5 മറികടന്നതായി അറിയിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1 മില്യണ്‍ പ്രീ ഓര്‍ഡറുകളായിരുന്നു 4എസ്സിന് ലഭിച്ചത്.

Ads By Google

ഏറ്റവും വേഗത്തില്‍ വിറ്റഴിക്കപ്പെടുന്ന ഉത്പന്നമാവും ഐഫോണ്‍ 5 എന്ന് ആപ്പിള്‍ നേരത്തേ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. കാര്യങ്ങളും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 21 മുതലാണ് ഐഫോണ്‍ 5 വിപണിയിലെത്തുന്നത്. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഹോങ് കോങ്, ജപ്പാന്‍, സിങ്കപ്പൂര്‍, ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഐഫോണ്‍ 5 ആദ്യം ലഭ്യമാകുക.

സെപ്റ്റംബര്‍ 14 മുതലാണ് ഐഫോണ്‍ 5 ന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചത്.

Advertisement