എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐഫോണ്‍ 4 8ജിബി ഓണ്‍ലൈനില്‍; വില: 22,649 രൂപ
എഡിറ്റര്‍
Tuesday 21st January 2014 5:08pm

Apple-iPhone-4

ന്യൂദല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 4 ഓണ്‍ലൈനില്‍ ലഭ്യം. ഫഌപ്കാര്‍ട്ടില്‍ ഡിവൈസിന്റെ വില 22,649 രൂപയാണ്. ഇ-ബെയിലും മോഡല്‍ ലഭ്യമാണ്. ഇ-ബെയില്‍ 22.750 രൂപയാണ് വില.

22,990 രൂപയാണ് ഡിവൈസിന്റെ മാക്‌സിമം റീട്ടെയില്‍ പ്രൈസ്. കറുപ്പ് നിറത്തില്‍ മാത്രമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തേ ആപ്പിള്‍ 26,500 രൂപയ്ക്ക് മോഡല്‍ ഇറക്കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു.

ഐഫോണ്‍ 5സി, 5എസ് എ്ന്നിവയുടെ ലോഞ്ചിങ്ങോടെയായിരുന്നു ഈ പിന്‍വലിക്കല്‍. എന്നാല്‍ പിന്നീട് മത്സരം കടുത്തപ്പോള്‍ ഐഫോണ്‍ 4 നെ വീണ്ടും മടക്കി കൊണ്ടുവരാന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുകയാണ്.

Advertisement