ന്യൂദല്‍ഹി: ലാപ്‌ടോപ് കമ്പ്യൂട്ടര്‍, ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍ സൗകര്യങ്ങള്‍ ലഭ്യമാകുന്ന വെറും 10 ഇഞ്ച് വലിപ്പമുള്ള പുതിയ ഐപാഡ് വിപണിയിലിറങ്ങി. 10 ഇഞ്ച് വലിപ്പവും അരയിഞ്ച് കനവുമുള്ള പുതിയ ഐപാഡ് ടാബ്ലറ്റ് ആപ്പിള്‍ ഐപാഡ് എന്നപേരിലാണ് ആറിയപ്പെടുന്നത്. 2010 ലെ ഏറ്റവും വിപ്ലവാത്മകമായ ഉല്പന്നമാവും പുതിയ ആപ്പിള്‍ ഐപാഡ് എന്നാണ് ആപ്പിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് ജോബ്‌സ് അവകാശപ്പെടുന്നത്.

ഇന്റര്‍നെറ്റ് സൗകര്യം, ഇ-ബുക്ക് റീഡിങ്ങ്, വീഡിയോ ഗെയിം, ടെച്ച് സ്‌ക്രീന്‍ തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകളാണ് ആപ്പിള്‍ ഐപാഡിലൂടെ ലഭ്യമാകുന്നത്. 10 മണിക്കൂര്‍ ബാറ്ററി ലൈഫും 16 gb മുതല്‍ 32 gb വരെ സ്റ്റോറേജ് കപ്പാസിറ്റിയുമുണ്ട് ആപ്പിള്‍ ഐപാഡിന്. 599 യു. എസ്. ഡോളറിനാണ് ആദ്യത്തെ ആപ്പിള്‍ ഐപാഡ് വിറ്റത്.

Subscribe Us: