ന്യൂദല്‍ഹി: ആപ്പിളിന്റെ ഐപാഡ് മിനി ഒക്ടോബര്‍ 17ന് ആരംഭിക്കും. ഐപാഡ് മിനിയെ ചില സമയത്ത് ഐപാഡ് എയര്‍ എന്നും പരാമര്‍ശിക്കാവുന്നതാണ്.

Ads By Google

7.85 ഇഞ്ച് സ്‌ക്രീനാണ് ഐപാഡ് മിനിയുടേത്. എന്നാല്‍ 9.7 ഇഞ്ച് വലിപ്പത്തില്‍ സ്‌ക്രീനുള്ള ഐപാഡുകളും ഉണ്ട്.

അതുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിളിന്റെ ആഗോളവിപണിയിലെ സ്ഥാനം ഇടിയുകയാണ്.

ആമസോണിന്റെ കിന്റില്‍ ഫയര്‍ ടാബാലെറ്റിന്റെ വില ഐപാഡിന്റെ പകുതിയേ വരുള്ളൂ. ആപ്പിളിന്റെ വിപണി ആമസോണ്‍ കയ്യേറുകയാണ്.

വിപണിയെ വശീകരിക്കാനറിയാവുന്ന വില്‍പ്പനക്കാര്‍ 500 ഡോളറോ അതില്‍ കൂടുതലോ വില സാധാരണ ഐപാഡിന് ഈടാക്കില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.