എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐപാഡ് മിനി ഓണ്‍ലൈനില്‍, വില 26,990
എഡിറ്റര്‍
Monday 5th November 2012 12:51pm

ന്യൂദല്‍ഹി: ആപ്പിളിന്റെ ആരാധകര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. അടുത്തിടെ ആപ്പിള്‍ പുറത്തിറക്കിയ ഐപാഡ് മിനി ഇനിമുതല്‍ ഓണ്‍ലൈനിലും ലഭ്യമാണ്.

ഇ- കൊമേഴ്‌സ് സൈറ്റായ ട്രേഡസ്.കോം(Tradus.com)വഴിയാണ് ആപ്പിള്‍ ഐപാഡ് മിനി ഇനി ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. മൂന്ന് വേര്‍ഷനുകളിലായാണ് ഐപാഡ് മിനി പുറത്തിറങ്ങിയത്.

Ads By Google

16 ജിബി(26,990),32 ജിബി (34,990), 64 ജിബി(43,490) എന്നിങ്ങനെയാണ് ഐപാഡ് മിനിയുടെ വില.എല്ലാ ടാക്‌സുകളും ഉള്‍ക്കൊള്ളിച്ചുള്ള വിലയാണ് ഇത്. ഐപാഡിന്റെ ഈ മൂന്ന് വേര്‍ഷനുകളും ട്രേഡസ്.കോമില്‍ ലഭ്യമാണ്.

7.2 മില്ലീമീറ്റര്‍ കനവും 300 ഗ്രാം ഭാരവുമുള്ള ഐപാഡ് മിനിയുടെ അടിസ്ഥാന മോഡല്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. നവംബര്‍ രണ്ടിനായിരുന്നു ഐപാഡ് മിനി ബ്രിട്ടീഷ് വിപണിയിലെത്തിയത്.

എന്നാല്‍ ആപ്പിള്‍ ഐപാഡ് മിനി ഇന്ത്യയില്‍ എന്ന് പുറത്തിറക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടില്ല. 7.9 ഇഞ്ചാണ് ഐപാഡ് മിനിയുടെ വലുപ്പം.

സാധാരണ ഐപാഡുകളില്‍ 9.7 ഇഞ്ച് വരെയുള്ളപ്പോള്‍ 7.9 സ്‌ക്രീന്‍ ഡിസ്റ്റന്‍സുമായാണ് ഐപാഡ് എത്തിയത്. കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറക്കിയ മൂന്നാംതലമുറ ഐപാഡിനെ അപേക്ഷിച്ച്, ഐപാഡ് മിനിക്ക് 23 ശതമാനം കനവും 53 ശതമാനം ഭാരവും കുറവാണെന്ന് ആപ്പിളിന്റെ മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ്‌ ഫില്‍ ഷില്ലര്‍ അറിയിച്ചു.

Advertisement