ന്യൂയോര്‍ക്ക്: ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ ലോകത്ത് വിപ്ലവം സൃഷ്ടിക്കാമെന്ന പ്രതീക്ഷയോടെ ആപ്പിളിന്റെ സ്വന്തം ഐപാഡ്-2 അമേരിക്കന്‍ വിപണിയിലെത്തി. കഴിഞ്ഞ ഏപ്രിലില്‍ പുറത്തിറക്കിയ ആപ്പിള്‍ ഒന്നിനേക്കാളും ഏറെ മികച്ച സേവനങ്ങളുമായാണ് ഐപാഡ് -2 എത്തിയിരിക്കുന്നത്.

499 ഡോളര്‍ മുതലാണ് ഐപാഡ്-2ന്റെ വില തുടങ്ങുന്നത്. ഐപാഡ് ഒന്നിനേക്കാളും ഗ്രാഫിക് ഡിസ്‌പ്ലേകളും വേഗതയും സന്നിവേശിപ്പിച്ചിട്ടുള്ളതാണ് ഐപാഡ്2. വൈഫൈ, ത്രീ ജി സേവനങ്ങളും ഐപാഡ്2 പ്രദാനം ചെയ്യുന്നു.

മുന്‍വശത്തും പിറകിലും ഓരോ ക്യാമറകള്‍ ഘടിപ്പിച്ചിട്ടുള്ള പുതിയ ഐപാഡില്‍ വീഡിയോ കോണ്‍ഫറന്‍സിനുള്ള സൗകര്യവുമുണ്ട്. ആപ്പിള്‍ കഴിഞ്ഞവര്‍ഷം 15മില്യണ്‍ ഐപാഡാണ് വിറ്റഴിച്ചത്.