സാന്‍ഫ്രാന്‍സിസ്‌കോ: ഇന്ത്യന്‍ മാര്‍ക്കറ്റിലെ സാന്നിദ്ധ്യം വര്‍ധിപ്പിക്കുന്നതിനായി ആപ്പിള്‍ ഐഫോണ്‍ കൂടുതല്‍ കമ്പനികളുമായി ചര്‍ച്ചനടത്തുകയാണെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. ടാറ്റാ ടെലിസര്‍വീസസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയുമായാണ് ആപ്പിള്‍ ചര്‍ച്ച നടത്തുന്നത്.

നിലവില്‍ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ എന്നീ മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ വഴിയാണ് ആപ്പിള്‍ ഐഫോണ്‍ ഇന്ത്യന്‍ മാര്‍ക്കറ്റുകളിലെത്തുന്നത്. നിലവില്‍ ഈ കമ്പനികള്‍ക്കുമാത്രമേ ജി എസ് എം സാങ്കേതിക വിദ്യയുള്ളൂ. എന്നാല്‍ സി ഡി എം എ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മറ്റുകമ്പനികളിലൂടെയും തങ്ങളുടെ ഐഫോണ്‍ മാര്‍ക്കറ്റിലിറക്കാനാണ് ആപ്പിളിന്റെ തീരുമാനം.