മുംബൈ: ഏറെ നാള്‍നീണ്ട കാത്തിരിപ്പിനുശേഷം ആപ്പിളിന്റെ സ്റ്റാറ്റസ് സിംബലായ ഐ ഫോണ്‍ 4 ഇന്ത്യന്‍ വിപണിയിലെത്തി. പ്രമുഖ മൊബൈല്‍ കമ്പനികളായ എയര്‍ടെല്‍, എയര്‍സെല്‍ എന്നിവയാണ് ഐ ഫോണ്‍ 4 ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.

16 ജി.ബി കപ്പാസിറ്റിയുള്ള ഫോണിന് 34,500 രൂപയും 32 ജി.ബിയുടേതിന് 40,900 രൂപയുമാണ് എയര്‍സെല്‍ ഈടാക്കുന്നത്. ഇന്ത്യയിലെ 34 പ്രമുഖ നഗരങ്ങളില്‍ ഐ ഫോണ്‍ 4 പുറത്തിറക്കിയിട്ടുണ്ടെന്ന് എയര്‍ടെല്‍ അറിയിച്ചു.

ആകര്‍ഷകമായ വിലനിലവാരം ഐഫോണിന്റെ ഡിമാന്റ് വര്‍ധിപ്പിക്കുമെന്ന് എയര്‍ടെല്‍ അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിഞ്ഞവര്‍ഷം ജൂണിലായിരുന്നു ഐഫോണ്‍ 4 ലോകവ്യാപകമായി പുറത്തിറക്കിയത്. എന്നാല്‍ ഇതിന്റെ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂലമാണ് ഐഫോണ്‍ 4 ഇന്ത്യന്‍ വിപണിയിലെത്തുന്നത് വൈകാന്‍ കാരണം.