ഇറ്റാലിയ: ഇറ്റലി ആപ്പിളിന്റെ തലക്കിട്ട് ഒരു കിഴി കൊടുത്തിരിക്കുകയാണ്. ഉപഭോക്താക്കളെ ഉത്പന്നങ്ങളുടെ ഗ്യാരണ്ടിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചേര്‍ത്തു പറഞ്ഞതിന് ആപ്പിളിന് ഇറ്റലി പിഴയിട്ടിരിക്കുന്നു. 900,000 യൂറോ ആണ് പിഴ ഇട്ടിരിക്കുന്നത്. അതായത് 5,40,00000 രൂപ!

Subscribe Us:

വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് രണ്ടു വര്‍ഷത്തെ സാങ്കേതിക സഹായം നല്‍കുന്ന കാര്യം ആപ്പിള്‍ കടയുടമകളെ അറിയിച്ചില്ലത്രെ. ഇതിനു പകരമായി ഒരു വര്‍ഷത്തെ വാറന്റി മാത്രമാണ് ആപ്പില്‍ നല്‍കുമെന്ന് അറിയിച്ചത്.

സൗജന്യ ഗ്യാരണ്ടി ലഭിക്കുമെന്ന സത്യം അറിയാത്തതിനെ തുടര്‍ന്ന് ആപ്പിളിന്റെ തന്നെ സര്‍വ്വീസ് ലഭിക്കാന്‍ വേണ്ടി ആളുകള്‍ ഇതുവരെ കൂടുതല്‍ പണം അടക്കുകയായിരുന്നു.

ഇതേക്കുറിച്ച്് പ്രതികരിക്കാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല.

Malayalam News

Kerala News in English