Categories

ട്രാക്കിംഗ് ആരോപണം ആപ്പിള്‍ നിഷേധിച്ചു

appl held for tracjer controversy

പാരിസ്: ട്രാക്കര്‍ സംവിധാനമുപയോഗിച്ച് കമ്പനിയുടെ ഐഫോണ്‍, ഐപാഡ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം ആപ്പിള്‍ നിഷേധിച്ചു. ഇതുവരെ ഇത്തരമൊരു നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇനിയുണ്ടാകില്ലെന്നും കമ്പനി പോസ്റ്റ്‌ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആളുകളുടെ വിവരങ്ങളും നീക്കങ്ങളും ട്രാക്കര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നവെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് ആപ്പിളിനെതിരേ നിരവധി കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. എതിരാളികളായ കമ്പനികള്‍ തന്നെയായിരുന്നു ഇതില്‍ മുമ്പില്‍. വിവാദങ്ങളെ തുടര്‍ന്ന് ആശങ്കകള്‍ തീര്‍ക്കാനായി ഓണ്‍ലൈനില്‍ തന്നെ മറുപടി നല്‍കുന്ന സംവിധാനം ഗുഗിള്‍ ആരംഭിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ ഓരോ നീക്കവും നിരീക്ഷിക്കുന്ന പ്രത്യേക ഫയല്‍ ഐപാഡ്, ഐഫോണ്‍ മോഡലുകളില്‍ കണ്ടെത്തിയതാണ് പുലിവാലായത്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ രണ്ട് ബ്രിട്ടിഷ് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

ഒരു വര്‍ഷം മുമ്പേ ആപ്പിള്‍ ഇത്തരത്തിലുള്ള ഒരു ഫയല്‍ ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 3 ജി ഫോണിലും ഐ പാഡിലും എല്ലാം ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നും വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ നിന്നും ലഭിക്കുന്ന വിവരം ഓരോ മോഡലിലും ഘടിപ്പിച്ചിട്ടുള്ള സംവിധാനം രേഖപ്പെടുത്തുകയാണ് ചെയ്യുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.