കൊച്ചി: ആപ്പിള്‍ ഫ്‌ളാറ്റ് തട്ടിപ്പു കേസില്‍ പോലീസ് തേടിക്കൊണ്ടിരിക്കുന്ന കമ്പനി ഡയറക്ടര്‍ സാജു കടവിലാന്റെ മാതാവ് ലൈല സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ലൈലയ്‌ക്കെതിരേ കേസുകളൊന്നും നിലവിലില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്. അന്വേഷണത്തിന്റെ പേരില്‍ പോലീസ് തന്നെയും അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ലൈല കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയത്.