എഡിറ്റര്‍
എഡിറ്റര്‍
ഇസ്രായേല്‍ ചിപ് മേക്കര്‍ പ്രൈം സെന്‍സ് ആപ്പിള്‍ സ്വന്തമാക്കുന്നു
എഡിറ്റര്‍
Tuesday 19th November 2013 12:37pm

apple

ജറുസലേം: ഇസ്രായേല്‍ ചിപ് മേക്കര്‍ പ്രൈംസെന്‍സ് ആപ്പിള്‍ സ്വന്തമാക്കിയതായി വാര്‍ത്ത. ഏതാണ്ട് 345 മില്യണ്‍ ഡോളറിനാണ് ആപ്പിള്‍ പ്രൈംസെന്‍സ് വിലക്കെടുത്തതെന്നാണ് അറിയുന്നത്.

ത്രീ ഡയമെന്‍ഷണല്‍ (3ഡി) മെഷിന്‍ വിഷനാണ് പ്രൈംസെന്‍സിന്റെ പ്രത്യേകത. ആപ്പിള്‍ ഇത് ഏറ്റെടുത്തതോടെ വലിയ ലാഭമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി എന്നാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ആപ്പിള്‍ ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് പ്രൈംസെന്‍സ് വക്താവ്. തങ്ങളുടെ പാര്‍ട്‌നര്‍മാരെ കുറിച്ചോ ഉപഭോക്താക്കളെ കുറിച്ചോ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement