എഡിറ്റര്‍
എഡിറ്റര്‍
32.5 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ആപ്പിളിനോട് കോടതി
എഡിറ്റര്‍
Thursday 16th January 2014 8:48pm

mob-tach

വാഷിങ്ടണ്‍: ഉപഭോക്താക്കള്‍ക്ക് 32.5 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ##ആപ്പിളിനോട്  കോടതി ഉത്തരവിട്ടു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ കുട്ടികള്‍ ഓണ്‍ലൈന്‍ ഗെയിമുകളും അപ്ലിക്കേഷനുകളും ഉപയോഗിക്കാനിടയായത് കാരണം വന്‍ തുക ബില്ലുവരാനിടയായതിനു ഉപഭോക്താക്കള്‍ നല്‍കിയ പരാതിലാണ് നടപടി.

അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നതിന് മുമ്പായി രക്ഷിതാക്കളുടെ അനുമതി വാങ്ങുന്ന രീതി നടപ്പിലാക്കാന്‍ യു.എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ആപ്പിളിനോട് ആവശ്യപ്പെട്ടു.

മൊബൈല്‍ ബിസിനസായാലും വഴി വാണിഭമായാലും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതത്വം നല്‍കുന്ന കാര്യത്തില്‍ വിട്ട് വീഴ്ച പാടില്ലെന്നും ഉപഭോക്താവറിയാതെ നടക്കുന്ന പര്‍ച്ചേസുകള്‍ക്ക് പണം ഈടാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

രക്ഷിതാക്കളുടെ അനുമതിയില്ലാതെ ആപ്പിള്‍ ഫോണിലെ അപ്ലിക്കേഷന്‍ ഉപയോഗിച്ചതിലൂടെ പലര്‍ക്കും വന്‍ തോതില്‍ പണം നഷ്ടമായിരുന്നു. ടാപ് പെറ്റ് ഹോട്ടല്‍ എന്ന ഗെയിമിന് 2600 ഡോളറാണ് തന്റെ മകള്‍ ചെലവാക്കിയതെന്ന് ആപ്പിളിനെതിരായി  നല്‍കിയ പരാതിയില്‍ ഒരു രക്ഷിതാവ് പറയുന്നു.

Advertisement