എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ലോകത്തിലെ ഏക്കാലത്തെയും വിലപിടിച്ച കമ്പനി
എഡിറ്റര്‍
Tuesday 21st August 2012 8:47am

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലപിടിച്ച കമ്പനിയെന്ന റെക്കോഡ് സ്വന്തമായുള്ള ആപ്പിളിന് മറ്റൊരു നേട്ടം കൂടി. കമ്പനിയുടെ വിപണി മൂല്യം 623 ബില്യണ്‍ ഡോളറായി. ഇതോടെ മൈക്രോസോഫ്റ്റിനെ പിന്തള്ളി ആപ്പിള്‍ ലോകത്തിലെ എക്കാലത്തേയും വിലപിടിച്ച കമ്പനിയായി.

Ads By Google

ആപ്പിളിന്റെ ഷെയറുകളുടെ മൂല്യം 2.3% വര്‍ധിച്ച് 662.73 ഡോളറായി. ടെക്‌നോളജി സ്‌റ്റോക്ക് മാനിയ ലോകത്തെ ഗ്രസിച്ച സമയത്ത് മൈക്രോസോഫ്റ്റ് മാത്രമാണ് ലോകത്ത് 600 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കൈയ്യടിക്കിയിട്ടുള്ളു.

1999 ഡിസംബര്‍ 30ന് മൈക്രോസോഫ്റ്റിന്റെ മൂല്യം 619 ബില്യണ്‍ ഡോളറായിരുന്നു. ഇപ്പോള്‍ വെറും 257 ബില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റിന്റെ മൂല്യം. ഈ വര്‍ഷം തുടക്കം മുതല്‍ കണക്കുകൂട്ടുമ്പോള്‍ ആപ്പിളിന്റെ സ്‌റ്റോക്ക് മാര്‍ക്കറ്റ് മൂല്യം 60 ശതമാനത്തോളം വര്‍ധിച്ചിരുന്നു.

ഫെബ്രുവരിയില്‍ ആപ്പിളിന്റെ മാര്‍ക്കറ്റ് കാപ്പിറ്റലൈസേഷന്‍ 500 ബില്യണ്‍ ഡോളര്‍ എത്തിയിരുന്നു. ആ നേട്ടം തന്നെ വളരെ വിരളമായിരുന്നു. മറ്റ് അഞ്ച് യു.എസ് കമ്പനികള്‍ക്ക് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായിരുന്നത്. യു.എസ് കമ്പനികളെക്കൂടാതെ നിരവധി മറ്റ് കമ്പനികള്‍ ഇതിലേക്കാളുമേറെ മാര്‍ക്കറ്റ് മൂല്യം സ്വന്തമാക്കിയിട്ടുണ്ട്. 2007ല്‍ ഷാങ്ഹായ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ പെട്രോ ചീന ഏതാണ് 1 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തിയിരുന്നു.

ആപ്പിള്‍ ഉടന്‍ പുറത്തിറക്കുന്ന ഐഫോണ്‍ 5ന് ലോകം മുഴുവന്‍ വാനോളം പ്രതീക്ഷയാണ് നല്‍കിയിരിക്കുന്നത്.

Advertisement