എഡിറ്റര്‍
എഡിറ്റര്‍
കാസ്‌പെര്‍സ്‌കൈയ്യോട് നിലവാരം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ആവശ്യപ്പെട്ടു
എഡിറ്റര്‍
Tuesday 15th May 2012 1:20pm

മോസ്‌കൊ: കമ്പ്യൂട്ടര്‍ നിര്‍മ്മാണ രംഗത്തെ രാജാക്കന്‍മാരായ ആപ്പിള്‍ ആന്റി വയറസ് സ്‌പെഷ്യലിസ്റ്റുകളായ കാസ്‌പെര്‍സ്‌കൈയോട് നിലവാരം കുറഞ്ഞ മാക്ക് ഒഎസ് ഓപറേറ്റിംങ് സിസ്റ്റം മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ടു.കമ്പ്യൂട്ടര്‍ ഹാക്കേഴ്‌സ് രൂക്ഷമായതിനെ തുടര്‍ന്നാണ് ഒഎസ് എക്‌സ് സെക്യൂരിറ്റിയുടെ സാനിധ്യം കമ്പ്യൂട്ടറുകളില്‍ അത്യാവിശ ഘടകമായി മാറിയത്. എന്നാല്‍ ഈ സെക്യൂരിറ്റി സംവിധാനത്തെയും ഹാക്കേഴ്‌സ് എളുപ്പത്തില്‍ ഭേതിക്കുന്നതിനാലാണ് കാസ്‌പെര്‍സ്‌കൈയോട് അവരുടെ സംവിധാനത്തെ മെച്ചപ്പെടുത്താന്‍ ആവശ്യപ്പെട്ടത്.

അടുത്ത കാലത്തായി ആപ്പിള്‍ കമ്പ്യൂട്ടറുകളില്‍ മൈക്രൊസോഫ്റ്റ് വിന്റോസ് പ്രവര്‍ത്തിക്കുന്നതിലും അധികമായി വയറസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനാലാണ് ഇത്തരം ആവശ്യം ആപ്പിള്‍ ഉന്നയിച്ചത്.  ആപ്പിളിന്റെ ആവശ്യപ്രകാരം തങ്ങള്‍ ആന്റി വയറസ് സോഫ്റ്റ് വെയര്‍ മെച്ചപ്പെടുത്താനുള്ള പണികള്‍ തുടങ്ങിയതായി കാസ്‌പെര്‍സ്‌കൈ ചീഫ് ടെക്കണോളജി ഓഫീസര്‍ നിക്കോളായി ഗ്രെബെനിക്കോവ് അറിയിച്ചു.

നൂറിലധികം രാജ്യങ്ങളില്‍ ലാബുള്ള അന്താരാഷ്ട്ര ഗ്രൂപ്പാണ് കാസ്‌പെര്‍സ്‌കൈ. കമ്പനിയുടെ ഹെഡ്ക്വാട്ടേഴ്‌സ് മോസ്‌കൊയിലാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയാണ് തങ്ങളെന്ന അവകാശ വാദവും കാസ്‌പെര്‍സ്‌കൈയുടെ വെബിസൈറ്റിലുണ്ട്.

Advertisement