Categories

ആപ്പിള്‍ ഐട്യൂണ്‍ റേഡിയോ ഫ്രീ മ്യൂസിക്

apple-radio

ഐ ട്യൂണ്‍സ് റേഡിയോ സര്‍വീസുമായി ആപ്പിള്‍ എത്തുന്നു. ഇന്നലെയാണ് ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

ഐഫോണ്‍ രംഗത്ത് നിന്നും മ്യൂസിക്ക് ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കുള്ള ആപ്പിളിന്റെ ഒരു ചുവടുമാറ്റമായും ഇതിനെ കാണാം.

Ads By Google

സൗജന്യ ഇന്റര്‍നെറ്റ് റേഡിയോ സര്‍വീസ് ആയ ഐ ട്യൂണ്‍ റേഡിയോ ഫ്രീ മ്യൂസിക്കില്‍ 200 ഓളം സ്‌റ്റേഷന്‍ ലഭ്യമാകും. ഐട്യൂണ്‍ സ്‌റ്റോറില്‍ നിന്നും ആയിരക്കണക്കിന് പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനും സാധിക്കും.

സാന്‍ഫ്രാന്‍സിസ്‌കോയില്‍ വെച്ച് നടന്ന ആനുവല്‍ ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഇത്തരമൊരാശയം മുന്നോട്ട് വന്നതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

മ്യൂസിക് സര്‍വീസ് ഈ വര്‍ഷം തന്നെ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. ഓരോ ആഴ്ചയിലെയും പുതിയ പാട്ടുകള്‍ ആരാധകര്‍ക്ക് കേള്‍ക്കാനും അവര്‍ ആവശ്യപ്പെടുന്ന പാട്ടുകള്‍ പ്രസ്തുത പരിപാടിയില്‍ കേള്‍ക്കാനും സാധിക്കും.

ആപ്പിളിന്റെ ഐ ട്യൂണ്‍ സ്‌റ്റോറില്‍ ഒരു ക്ലിക്ക് ചെയ്യുന്നതിലൂടെ ഫ്രീ മ്യൂസിക് റേഡിയോ സ്‌റ്റേഷന്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കും.

Tagged with: | |


‘ഹേ ഗൂഢാലോചനക്കാരെ നിങ്ങള്‍ക്ക് സഖാവിനെ കൊല്ലാനാവും, പക്ഷേ ചതി കൊണ്ട് തോല്‍പ്പിക്കാനാകില്ല’; ആശുപത്രിക്കിടക്കയില്‍ നിന്ന് കൈചുരുട്ടി മുദ്രാവാക്യം വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ നാട്ടുകാരി

കോട്ടയം: കേരളം ആകാംഷയോടെയായിരുന്നു ലാവ്‌ലിന്‍ കേസിലെ ഹൈക്കോടതി വിധിയ്ക്ക് കാത്തിരുന്നത്. ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റവിമുക്തനാണെന്ന കോടതി പ്രഖ്യാപിച്ചു. പിണറായിയുടെ വിജയത്തില്‍ പാര്‍ട്ടിക്കാരായവരും അല്ലാത്തവരുമൊക്കെ ആഹ്ലാദിച്ചു. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായ ഒരാള്‍ ഉണ്ടായിരുന്നു അതും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമാ

‘എത്രയെത്ര വാര്‍ത്താബോംബുകള്‍ പൊട്ടിച്ചിട്ടുണ്ട് പഹയന്‍മാരേ നിങ്ങള്‍.!; ധൈര്യമുണ്ടോ ആ വാര്‍ത്തകളൊക്കെ ഒന്നുകൂടി തനിച്ചിരുന്നു കേള്‍ക്കാന്‍ ?’; ലാവ്‌ലിന്‍ വിധിയില്‍ മാധ്യമങ്ങളോട് ടി.എം ഹര്‍ഷന്‍

കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധി ശരിവെച്ച ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി മാധ്യമ പ്രവര്‍ത്തകനായ ടി.എം ഹര്‍ഷന്‍.'പ്രമുഖ' ചാനലുകളിലെ പ്രമുഖറിപ്പോര്‍ട്ടര്‍മാര്‍ ചാനല്‍ ലൈബ്രറികളിലേയ്ക്ക് ചെല്ലണം. ഫയലില്‍ 'ലാവലിന്‍' എന്ന് സേര്‍ച്ച് ചെയ്താല്‍ പഴയ വാര്‍ത്തകള്‍ അടപടലേ ഇടിഞ്ഞുവീണുകിട്ടും. ഓരോന്നും കണ്ടുന