മുംബൈ: ഡോണ്‍ 2 റിലീസിംഗ്  സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട്  മുംബൈ ഹൈക്കോടതിയില്‍ അപ്പീല്‍. ചിത്രം കോപ്പിറൈറ്റ് നിയമം ലംഘിച്ചെന്നാരോപിച്ചാണ് പരാതി. ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് റോഷന്‍ ഡാല്‍വി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു.

1978ല്‍ റീലീസ് ചെയ്ത ഡോണിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശമുള്ള നരിമാന്‍ ഹിരാനിയുടെ പിന്‍ഗാമികളാണ് അപ്പീല്‍ ഫയല്‍ ചെയ്തിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 19ന് ഹൈക്കോടതി സിംഗികള്‍ ബെഞ്ചിന് മുമ്പാകെ ഇവര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോടതി അത് തള്ളുകയാണുണ്ടായാത്. ഈ കോടതി നടപടിക്കെതിരെ നരിമാന്‍ ഫിലിംസും, ഹിരാനിയുടെ കുടുംബവും അപ്പീല്‍ നല്‍കുകയായിരുന്നു.

1978ലെ ഡോണിന്റെ സിഗ്നേച്ചര്‍ ട്യൂണും സ്‌ക്രിപ്ടും, കഥാപാത്രവും അനുമതിയില്ലാതെ ഉപയോഗിച്ചെന്നുമാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം.  ഡോണ്‍ റീമേക്ക് ചെയ്യാനുള്ള അവകാശം 2005ല്‍ നല്‍കിയിരുന്നു. അതിന് 2009വരെമാത്രമേ സാധുതയുണ്ടായിരുന്നുള്ളൂവെന്നും നരിമാന്‍ ഹിരാനി അവകാശപ്പെടുന്നു. ചിത്രത്തിന്റെ സംവിധായകനോ, ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളോ ചിത്രത്തിന്റെ രണ്ടാംഭാഗം എടുക്കുന്നതിനുള്ള അനുമതി വാങ്ങിച്ചിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

Malayalam News

Kerala News In English