മലയാള സിനിമയിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറിസ്’. ചിത്രത്തിലെ ഏവരുടേയും മനം കവര്‍ന്ന താരമായിരുന്നു വില്ലന്‍ വേഷത്തിലെത്തിയ ശരത് കുമാറിന്റെ അപ്പാനി രവിയെന്ന കഥാപാത്രം.


Also read രാജസ്ഥാനില്‍ ആദിവാസി ദമ്പതികളെ നഗ്നരാക്കി മര്‍ദിച്ചു; വീഡിയോ


അങ്കമാലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ശരത് കുമാര്‍ മോഹന്‍ലാലിനൊപ്പം പുതിയ ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലാകും ശരത് കുമാര്‍ അഭിനയിക്കുക.

Image result for appani ravi

 

ചെമ്പന്‍ വിനോദിന്റെ തിരക്കഥയിലൊരുങ്ങിയ അങ്കമാലി ഡയറീസിലൂടെ തലവരെ തെളിഞ്ഞ ശരത് ‘ഡാര്‍വിന്റെ പരിണാമത്തി’ന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണിപ്പോള്‍. ‘പോക്കിരി സൈമണ്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നോടൊപ്പം പ്രധാന വേഷത്തിലാണ് ശരത്തും എത്തുന്നത്.

ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തില്‍ കോളേജ് അധ്യാപകന്റെ വേഷമാണ് മോഹന്‍ ലാലിന്. അങ്കമാലിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അന്ന രാജനാണ് ചിത്രത്തിലെ നായിക. അന്നയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതിന് പിന്നാലെയാണ് ശരത്തിനെയും വിളിച്ചിരിക്കുന്നത്.

Image result for anna rajan