എഡിറ്റര്‍
എഡിറ്റര്‍
ആപ്പിള്‍ ഐഫോണ്‍ 8 എത്തുന്നത് സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ ഫ്രയ്മുമായെന്ന് റിപ്പോര്‍ട്ട്
എഡിറ്റര്‍
Wednesday 15th February 2017 3:04pm

ന്യൂദല്‍ഹി: ആപ്പിളിന്റെ പുതിയ മോഡലായ ഐഫോണ്‍ 8 നായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്തെല്ലാം പുതിയ ഫീച്ചേഴ്‌സുകളാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

എന്നാല്‍ ഗ്ലാസ്, സ്റ്റീല്‍ ഫ്രെയ്മുമായാണ് പുതിയ മോഡല്‍ വിപണിയിലേക്ക് എത്തുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്. റീഇന്‍ഫോഴ്‌സ്ഡ് ഗ്ലാസും സ്റ്റീല്‍ഫ്രെയ്മുമാണ് ഉണ്ടാവുകയെന്നാണ് അറിയുന്നത്.

ഫോണില്‍ 5.8 ഇഞ്ച് OLED പാനലുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ വര്‍ഷം രണ്ട് മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുകയെന്നാണ് അറിയുന്നത്.

4.7 ഇഞ്ച് ഐഫോണ്‍ 7 എസും 5.2 ഇഞ്ച് ഐഫോണ്‍ 7 എസ് പ്ലസുമാണ് അവ. രണ്ടുമോഡലിലലും അലൂമിനിയം ഫ്രെയ്മാണ് ഉപയോഗിച്ചിരിക്കുന്നത്.


Dont Miss ഈ കുറ്റപ്പെടുത്തലൊന്നും ശരിയല്ല ബ്രോസ്: സ്ഥാനമാറ്റത്തെക്കുറിച്ച് കലക്ടര്‍ ബ്രോ പ്രതികരിക്കുന്നു 


കാച്ചര്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. ഫോണില്‍ 3 ഡി സെന്‍സിങ് ടെക്‌നോളജി ഉള്‍പ്പെടുത്തി മറ്റ് മോഡലുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്താനാണ് ആപ്പിളിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ വിലയുടെ കാര്യത്തിലും ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് ആപ്പിള്‍ എത്തുകയെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Advertisement