ന്യൂദല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വാദം കേട്ടയുടനെ, ജഡ്ജി ഹര്‍കിഷന്‍ ലോയുടെ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്ന് മുന്‍ ചീഫ് ജസ്റ്റിസ് അജിത് പ്രപകാശ് ഷാ. ലോയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രാജ്യത്തെ പ്രശസ്ത നിയമവിദഗ്ദ്ധനായ ഷായുടെ പ്രതികരണം. ദല്‍ഹി ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു എ.പി ഷാ. നേരത്ത കാരവന്‍ മാഗസിന്‍ പുറത്ത് കൊണ്ടുവന്ന റിപ്പോര്‍ട്ടിലായിരുന്നു അമിത് ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ലോയുടെ സഹോദരി രംഗത്ത് വന്നിരുന്നു.


Also Read: സഹപാഠിയെ ഉപദ്രവിച്ചു; രാജ്യത്ത് ആദ്യമായി നാലരയസ്സുകാരനെതിരെ പോക്സോ ചുമത്തി


സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സഹോദരി വെളിപ്പെടുത്തല്‍.
കേസിലെ കോടതി വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും അനുരാധ പറയുന്നു.

മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ജഡ്ജി ലോയ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയും നീതിന്യായ വകുപ്പ് കയ്യാളിയിരുന്നതുമായ അമിത് ഷായാണ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍. അമിത് ഷാ ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണ്.


Also Read: എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ അക്രമണം; മെഡിക്കല്‍ ഓഫീസര്‍ക്കും നഴ്‌സിനും പരിക്കേറ്റു; മലപ്പുറത്ത് നാളെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ സമരം


2014 ഡിസംബര്‍ ഒന്നിനാണ് കേസ് കൈകാര്യം ചെയ്തിരുന്ന ലോയ നാഗ്പൂരില്‍ വെച്ച് മരണപ്പെടുന്നത്. കേസിന്റെ വിചാരണ നടക്കുന്ന സമയമായിരുന്നു അത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തിടുക്കം കൂട്ടി പോസ്റ്റ്മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ലോയയുടെ സഹോദരിയുടെയും പിതാവിന്റയും വാദം.

മരണവിവരം ഭാര്യയേയും ബന്ധുക്കളേയും അറിയിച്ചിരുന്നില്ല. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസിലെ ദൃക്‌സാക്ഷി തുളസീറാം പ്രജാപതിയും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊല്ലുകയായിരുന്നു.

മുഖ്യ പ്രതിയായ അമിത് ഷാ വിചാരണക്ക് കോടതിയില്‍ ഹാജരാവാതിരുന്നത് ലോയ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം സംഭവിക്കുന്നത് . തുടര്‍ന്ന് 2014 ഡിസംബര്‍ അവസാനത്തോടെ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.