തൃശൂര്‍: വി.എം സുധീരനെ പെതുവേദികളില്‍ വികസനവിരുദ്ധന്‍ എന്ന് ആക്ഷേപിക്കുന്നവര്‍ അഴിമതിക്കാര്‍ക്ക വേണ്ടി കുഴലൂത്ത് നടത്തുന്നവരാണെന്ന് എന്‍.എച്ച് 17 ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഇ.വി മുഹമ്മദലി. ബി.ഒ.ടി അടസ്ഥാനത്തിലുള്ള ദേശീയപാത വികസനത്തിന് വേണ്ടി വാദിക്കുന്നവര്‍ കാര്യങ്ങള്‍ പഠിക്കാതെയാണ്. ഇത്തരത്തില്‍ സംസാരിക്കുന്ന അബദുള്ളക്കുട്ടിമാരെ സമരസമിതിക്ക് വഴിയില്‍ തടയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ഒ.ടിയെ എതിര്‍ക്കുന്ന സുധീരനുള്‍പ്പെടയുള്ള ജനനേതാക്കളെ അപഹസിക്കുന്നവര്‍ ബി.ഒ.ടി കമ്പനികളുടെ കമ്മീഷന്‍ ഏജന്റുമാരാണ്. ഇവര്‍ കാര്യങ്ങള്‍ ക്ഷമയോടെ പഠിക്കണം. അല്ലാതെ അഴിമതിക്കാരുടെ കുഴലൂത്ത്കാരാവുകയല്ല വേണ്ടത്.