വെനീസ്: വെനീസ് നഗരത്തില്‍ ‘അല്ലാഹു അക്ബര്‍’ എന്നാരെങ്കിലും ഉച്ചത്തില്‍ വിളിച്ചാല്‍ അവരെ വെടിവെയ്ക്കുമെന്ന് മേയര്‍ ലൂജി ബ്രൂഗ്‌നാരോ.

‘ആരെങ്കിലും സെന്റ് മാര്‍ക്ക്‌സ് സ്‌ക്വയറിലേക്ക് അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് വന്നാല്‍ അവരെ വെടിവെക്കും. അവര്‍ക്ക് അല്ലാഹുവിന്റെ അടുത്തേക്ക് പോകണം. പക്ഷെ എന്തെങ്കിലും നാശനഷ്ടം വരുത്തുന്നതിന് മുമ്പ് അവരെ ഞങ്ങള്‍ നേരിട്ട് അല്ലാഹുവിന്റെ അടുത്തേക്ക് പറഞ്ഞയക്കും’ ലൂജി ബ്രൂഗ്‌നാരോ പറഞ്ഞു.

വെനീസിലെ പ്രധാന പൊതുസ്ഥലമാണ് സെന്റ് മാര്‍ക്ക്‌സ് സ്‌ക്വയര്‍. ബാഴ്‌സലോണയെക്കാള്‍ സുരക്ഷിതമാണ് വെനീസെന്നും ലൂജി പറഞ്ഞു. ഇറ്റലിയിലെ വലതുപക്ഷ രാഷ്ട്രീയക്കാരനാണ് ലൂജി ബ്രൂഗ്‌നാരോ.