Categories

‘എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നു; പേരും കരിയറും നശിപ്പിച്ച് അവരെന്നെ നരകത്തിലേക്ക് തള്ളിയിടുകയായിരുന്നു’; നിര്‍മ്മാതാവിനെതിരെ ലൈംഗികാരോപണവുമായി സീരിയന്‍ നടി

മുംബൈ: ‘ ഞാന്‍ കടന്നു പോയ സാഹചര്യങ്ങള്‍ ഭീകരമായിരുന്നു. എന്റെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നുവെങ്കില്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന് ഉറപ്പ്’. തനിക്കെതിരായ ലൈംഗിക അതിക്രമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു പ്രശസ്ത ഹിന്ദി സീരിയല്‍ നടിയായ ശില്‍പ്പ ഷിന്‍ഡെ. കഴിഞ്ഞ മാസമായിരുന്നു ‘ഭാബി ജി ഗര്‍ പര്‍ ഹേ’ എന്ന ഹിന്ദി ഹാസ്യ പരമ്പരയുടെ നിര്‍മ്മാതാവിനെതിരെ ശില്‍പ്പ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. നിര്‍മ്മാതാവായ സഞ്ജയ് കോഹ്‌ലിയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ ശില്‍പ്പ പിന്നീട് സീരിയലില്‍ നിന്നും പിന്മാറുകയായിരുന്നു.

എന്നാല്‍ ശില്‍പ്പ തനിക്കുണ്ടായ ദുര്‍ഗ്ഗതിയെ കുറിച്ച് തുറന്നു പറയാന്‍ വൈകിയതിനെതിരെ അഭിനേത്രിയായ കവിത കൗഷിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.


Also Read: ‘ ഞാന്‍ ഇതാ എത്തി’; തിരിച്ചു വരവ് തിയ്യതി ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തു വിട്ട് വിരാട് കോഹ്‌ലി


‘ ആളുകള്‍ പലതും പറയും. അവര്‍ കരുതുന്നത് ഞാനിത് പണത്തിനോ മറ്റെന്തിനോ വേണ്ടി ചെയ്യുന്നതാണെന്നാണ്. ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് ഉണ്ടാകാറ്. ഞാന്‍ പ്രശ്‌നങ്ങളെ എന്റേതായ രീതിയല്‍ കൈകാര്യം ചെയ്യുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് തുറന്നു സംസാരിക്കുക അത്ര എളുപ്പമല്ല. ആദ്യം, ഒന്നും ആരും അറിയരുതെന്നായിരിക്കും ആളുകളുടെ ഉപദേശം. പിന്നെ എന്തുകൊണ്ട് നേരത്തേ പറഞ്ഞില്ല എന്നാകും.’ എന്നായിരുന്നു കവിതയുടെ പ്രതികരണത്തോടുള്ള ശില്‍പ്പയുടെ മറുപടി.

താന്‍ നിശബ്ദയായിരുന്നത് ശരിയല്ലായിരുന്നുവെന്നും എന്നാല്‍ എന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ പറയാന്‍ മടിക്കുന്നതെന്ന് തനിക്ക് മനസ്സിലായെന്നും ശില്‍പ്പ പറയുന്നു. താന്‍ മറ്റ് പെണ്‍കുട്ടികള്‍ക്കൊരു മോശം ഉദാഹരണമാണെന്നു പറഞ്ഞവരോടായി തനിക്ക് പറയാനുള്ളത് ഇതാണെന്നും ശില്‍പ്പ കൂട്ടിച്ചേര്‍ക്കുന്നു.

പരമ്പരയില്‍ നിന്നും പിന്മാറിയതിനു പിന്നാലെ നിര്‍മ്മാതാക്കളായ സഞ്ജയ്ക്കും ഭാര്യ ബെനഫിറിനെതിരേയും മാനസിക പീഡന ആരോപണവുമായി ശില്‍പ്പ രംഗത്തെത്തിയിരുന്നു. അഭിനയിച്ചതിന് പ്രതിഫലമായി തനിക്ക് ഇനിയും 32 ലക്ഷത്തോളം രൂപ കിട്ടാനുണ്ടെന്നും താരം പറയുന്നു.


Don’t Miss:‘വിളിച്ചില്ലെന്നു പറയാന്‍ ഡി.ജി.പിയെന്താ സരിതയോ’: ഹിമവല്‍ ഭദ്രാനന്ദ


പരമ്പരയില്‍ നിന്നും പിന്മാറിയതോടെ നിര്‍മ്മാതാക്കള്‍ തനിക്കെതിരെ നഷ്ടപരിഹാരത്തിനു കേസ് നല്‍കിയെന്നും അതോടെ ഇന്‍ഡസ്ട്രിയില്‍ തനിക്ക് അപ്രഖ്യാപിത വിലക്കാണെന്നും ശില്‍പ്പ പറയുന്നു. ‘ എനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുത്. അവരെന്റെ പേരും കരിയറും നശിപ്പിച്ചു. എനിക്കെതിരെ അപകീര്‍ത്തി പ്രചരണം നടത്തി. എന്നെ നരകത്തിലേക്കാണ് തള്ളിയിട്ടത്. എന്നിട്ട് ഇപ്പോള്‍ നഷ്ടപരിഹാരമായി 12.5 കോടി ചോദിക്കുകയാണ്.’ ശില്‍പ്പ കൂട്ടിച്ചേര്‍ക്കുന്നു.