എഡിറ്റര്‍
എഡിറ്റര്‍
ദേവസ്വം: സര്‍ക്കാര്‍ പിറകോട്ട്, മുഴുവന്‍ ഹിന്ദു എം.എല്‍.എമാര്‍ക്കും വോട്ട്
എഡിറ്റര്‍
Monday 5th November 2012 5:00pm

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം വിശ്വാസികളെന്ന് സാക്ഷ്യപ്പെടുത്തുന്ന എം.എല്‍.എമാര്‍ക്കായി പരിമിതപ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭയോട് ശിപാര്‍ശ ചെയ്യാന്‍ യുഡിഎഫ് തീരുമാനിച്ചു. ദേവസ്വം ബോര്‍ഡില്‍ ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ഒഴിവാക്കാനും തീരുമാനമാനിച്ചു.

Ads By Google

ഹിന്ദുമത വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മാത്രമേ ദേവസ്വം ബില്ലില്‍ വോട്ട് ചെയ്യാന്‍ എം.എല്‍.എ മാര്‍ക്ക് അവകാശം നല്‍കൂ എന്നായിരുന്നു പുതിയ ദേവസ്വം ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുകളുണ്ടായിരുന്നു. ജനാധിപത്യവ്യവസ്ഥകളുടെ ലംഘനമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. ബില്ലിനെതിരെ കോണ്‍ഗ്രസിനകത്ത് നി്ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവും തൃത്താല എം.എല്‍എയുമായ വി.ടി. ബല്‍റാമും രംഗത്ത് വന്നിരുന്നു.

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാനോ ദൃഢപ്രതിജ്ഞ ചെയ്യാനോ ഉള്ള അവകാശം ഓരോ അംഗത്തിനും ഭരണഘടന തന്നെ നല്‍കുന്നുണ്ട്. ഇതില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തു എന്നുള്ളതിന്റെ പേരില്‍ അംഗം എന്ന നിലയിലുള്ള കൃത്യനിര്‍വഹണത്തിന് ഏതെങ്കിലും തരത്തിലുള്ള വിവേചനം അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ നിഷേധമാണെന്ന് ഡൂള്‍ന്യൂസില്‍ എഴുതിയ ലേഖനത്തില്‍ വി.ടി ബല്‍റാം വ്യക്തമാക്കിയിരുന്നു.

യു.ഡി.എഫിലെ ചില കക്ഷികളും വ്യവസ്ഥ മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഇക്കാര്യത്തില്‍ പുനരാലോചന നടത്തിയതെന്ന മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. കോവളത്ത് ചേര്‍ന്ന യുഡിഎഫ് യോഗ തീരമുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിയാരം മെഡിക്കല്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ എം.വി രാഘവന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ വെക്കാനും തീരുമാനമായിട്ടുണ്ട്. ഒരാഴ്ചയക്കുള്ളില്‍ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. പരിയാരത്ത് പുതിയ ഭരണസമിതി അനാവശ്യമായി ജീവനക്കാരെ നിയമിച്ചതായി പി.പി തങ്കച്ചന്‍ കുറ്റപ്പെടുത്തി.

ഭൂവിനിയോഗ ബില്ലില്‍ മന്ത്രി കെ.എം മാണി തെറ്റു ചെയ്തതായി യുഡിഎഫിന് അഭിപ്രായമില്ല. മാധ്യമങ്ങള്‍ വിഷയം പെരുപ്പിച്ച് കാട്ടി വേണ്ടാത്ത വ്യാഖ്യാനങ്ങള്‍ നല്‍കുകയായിരുന്നു. നിയമ പരിഷ്‌കരണ സമിതിയുടെ ശുപാര്‍ശകളില്‍ അഭിപ്രായം തേടുക മാത്രമാണ് നിയമവകുപ്പ് ചെയ്തത്. ഇത് മനസിലാക്കാതെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്.

എന്നാല്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി അടുര്‍ പ്രകാശ് കെ.എം മാണിയെ വ്യക്തിപരമായി വിമര്‍ശിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ മനസിലാക്കാതെ ചാനലുകളില്‍ എം.എല്‍.എമാരും നേതാക്കളും വിവാദ വിഷയങ്ങളില്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നത് നല്ലതല്ല. ഇത് പലതവണ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

കാര്യമറിയാതെ എം.എല്‍.എമാരും നേതാക്കളും ചാനല്‍ ചര്‍ച്ചയ്ക്ക് പോകരുതെന്നും പരസ്യ പ്രസ്താവന നടത്തരുതെന്നും യു.ഡി.എഫ് നേതൃത്വം നിര്‍ദേശിച്ചു. അതത് പാര്‍ട്ടികളുടെ നേതൃത്വം ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. എം.എല്‍.എമാരെ നിയന്ത്രിക്കണമെന്നും യോഗം തീരുമാനിച്ചു.

ഭൂവിനിയോഗ ബില്‍, ദേവസ്വം ഓര്‍ഡിനന്‍സ് തുടങ്ങി ഏത് കാര്യത്തിലും അനാവശ്യ വിവാദങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്ക് ഏതെങ്കിലും കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ കെ.പി.സി.സി. പ്രസിഡന്റിനെ അറിയിക്കണം. മറ്റ് പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കണംമുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു.

ജനപ്രതിനിധി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. ജാതിയേയോ മതത്തേയോ അല്ല

Advertisement