കൊല്ലം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുള്‍നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയ സാഹചര്യത്തില്‍ അന്‍വാര്‍ശ്ശേരി കടുത്ത ആശങ്കയില്‍. നിരവധി പ്രവര്‍ത്തകരാണ് അന്‍വാര്‍ശേരിയില്‍ എത്തിയിരിക്കുന്നത്.

വിധി പ്രതികൂലമായതോടെ  പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും എന്തെങ്കിലും പ്രകോപനം ഉണ്ടാകാതിരിക്കാന്‍ കര്‍ക്കശ നിര്‍ദ്ദേശ നല്‍കിയിട്ടുണ്ടെന്ന് പിഡിപി നേതൃത്വം അറിയിച്ചു.  നിയമവിരുദ്ധമായി ഒന്നും ചെയ്യാന്‍ പ്രവര്‍ത്തകരെ അനുവദിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി.

അതിനിടെ കോടതിവിധി എന്തായാലും അംഗീകരിക്കുമെന്ന് കഴിഞ്ഞദിവസം നടത്തിയ പത്രസമ്മേളനത്തില്‍ മഅദനി വ്യക്തമാക്കിയിരുന്നു.