കൊച്ചി: പ്രൊഫ. ടി.ജെ ജോസഫിന്റെ കപ്പത്തി വെട്ടിമാറ്റിയ കേസില്‍ ഒരാള്‍ കൂടി പൊലീസ് പിടിയിലായി. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖാണ് പിടിയിലായിരിക്കുന്നത്.

മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവര്‍ ഉള്‍പ്പെടെ ഈ കേസില്‍ 26 പ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്.

കേരളത്തെ നടുക്കിയ കൈവെട്ടു ദുരന്തത്തിന് ജൂലായ് 4നാണ് ഒരു വയസ്സ് തികഞ്ഞത്. അക്രമത്തിനിരയായ ടി.ജെ ജോസഫ് ഇപ്പോഴും ചികിത്സയിലാണ്. തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളവിഭാഗം അധ്യാപകനായ പ്രൊഫ. ജോസഫിനെ ഇതിനിടെ മാനേജ്‌മെന്റ് ജോലിയില്‍നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. വിവാദ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന പേരിലായിരുന്നു മതതീവ്രവാദികളുടെ അക്രമത്തിനും തൊഴില്‍ നഷ്ടപ്പെടലിനും പ്രൊഫ. ജോസഫ് ഇരയായത്.