എഡിറ്റര്‍
എഡിറ്റര്‍
‘ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ’; താരം സംഘപുത്രിയാണെന്ന അവകാശവാദവുമായി സംഘപരിവാറിന്റെ ഫെയ്‌സ്ബുക്ക് പേജുകള്‍
എഡിറ്റര്‍
Wednesday 13th September 2017 6:46pm

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ദിനമായ ഇന്നലെ സോഷ്യല്‍ മീഡിയ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നടി അനുശ്രീയെ കുറിച്ചായിരുന്നു. ശോഭയാത്രയില്‍ ഭാരതാംബയായി എത്തിയ അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇതോടെ അനുശ്രീയുടെ ആര്‍.എസ്.എസ് ബന്ധത്തെ കുറിച്ചെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.

ചിത്രം ഇത്തവണത്തേ ആഘോഷങ്ങളുടേതാണെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തനാപുരം കമുകംചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭയാത്രയിലാണ് അനുശ്രീ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാവായ ശേഷം ആദ്യമായാണ് അനുശ്രീ ശോഭയാത്രയില്‍ വേഷപ്പകര്‍ച്ച നടത്തുന്നതെന്നും മാതൃഭൂമി പറയുന്നു.


Also Read:  ‘നിലമടിച്ച് വീണിട്ടും പൊടി തട്ടാത്ത സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്’; നിലത്ത് കിടന്ന് ഹസന്റെ തീപാറും യോര്‍ക്കറിന് കയ്യടിച്ച സമിയ്ക്ക് സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം 


ചര്‍ച്ചകളും അമ്പരപ്പും തീരും മുമ്പ് അനുശ്രീ സംഘ പ്രവര്‍ത്തകയാണെന്ന അവകാശവാദവുമായി ത്രയംബകം കേരളം എന്ന സംഘപരിവാര്‍ അനുകൂല പേജ് രംഗത്തെത്തിയതായി ഐ.ഇ മലയാളവും റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം കവര്‍ ഫോട്ടോ ആക്കിയ പേജില്‍ കെ.പി ശശികലയെ പിന്തുണച്ചുള്ള പോസ്റ്റുകളുമുണ്ട്.

അനുശ്രീ കമുകംചേരി തിരുവിളങ്ങോനപ്പന്‍ ക്ഷേത്രത്തില്‍ സ്ഥിരമായി വരാറുണ്ടായിരുന്നെന്നും അവിടെ ജപമിരിക്കുകയും പിന്നീട് ക്ഷേത്രത്തിലെ ചെറിയ ജോലികള്‍ ചെയ്യാന്‍ സഹായിക്കാറുണ്ടായിരുന്നുവെന്നും പേജില്‍ പറയുന്നു. അനുശ്രീ സംഘത്തിന്റെ മകളാണെന്നും ഇത്തവണത്തെ ശോഭായാത്രയിലേതാണ് ചിത്രമെന്നും പോസ്റ്റില്‍ പറയുന്നു.

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയിലാണ് ഇപ്പോള്‍ അനുശ്രീ അഭിനയിക്കുന്നത്.

Advertisement