എഡിറ്റര്‍
എഡിറ്റര്‍
പുലിമുരുകനിലെ നായികാ വേഷം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി അനുശ്രീ
എഡിറ്റര്‍
Monday 17th April 2017 12:17pm

150 കോടി ക്ലബ്ബില്‍ കയറിയ മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന മെഗാഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തേണ്ടിയിരുന്നത് നടി അനുശ്രീയായിരുന്നു. എന്നാല്‍ ആ കഥാപാത്രമാകാന്‍ അനുശ്രീക്ക് സാധിച്ചില്ല.

കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം ചെയ്യാനായി സംവിധായകന്‍ ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്നും എന്നാല്‍ ശാരീരികമായ ബുദ്ധിമുട്ട് കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നും അനുശ്രീ പറയുന്നു.

കയ്യിലെ ഞരമ്പിന്റെ പ്രശ്‌നം കാരണം ഇടതുകൈ അനക്കാനും ഭാരമെടുക്കാനുമൊക്കെ ബുദ്ധിമുട്ടായിരുന്നു. ഇതിഹാസയില്‍ ഫൈറ്റ് ചെയ്യുമ്പോള്‍ സീരീയസായി. പിന്നീട് ഓപ്പറേഷന്‍ കഴിഞ്ഞ് കിടക്കുകയായിരുന്നു. ചന്ദ്രേട്ടനിലേക്ക് വിളിക്കുമ്പോള്‍ കൈയുടെ ബുദ്ധിമുട്ട് പറഞ്ഞതാണ്. പക്ഷേ ഇനിയും നാലുമാസമുണ്ടെന്നും അപ്പോഴേക്കും അസുഖം മാറുമെന്നും സിദ്ധാര്‍ത്ഥേട്ടന്‍ പറഞ്ഞത്. അങ്ങനെ അസുഖം ഭേദമായതിന് ശേഷമാണ് ആ സിനിമയില്‍ ജോയിന്‍ ചെയ്തത്.

ലാലേട്ടനൊപ്പം മുന്‍പ് റെഡ് വൈനില്‍ അഭിനയിച്ചിരുന്നു. പിന്നീട് കനലിലേക്കും മറ്റൊരു ചിത്രത്തിലേക്കും വിളി വന്നു. പക്ഷേ ചെയ്യാന്‍ പറ്റിയില്ല. പിന്നെയാണ് ഒപ്പം എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്.


Dont Miss മലപ്പുറത്ത് ബി.ജെ.പിക്ക് വന്‍തിരിച്ചടി


മേക്കപ്പിട്ട് ചെന്നപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു. ഒടുവില്‍ നീ വന്നു അല്ലേ.. അപ്പോള്‍ പ്രിയദര്‍ശന്‍ സാര്‍ അതെന്താ സംഗതിയെന്ന് ചോദിച്ചു. എപ്പോള്‍ വിളിച്ചാലും ഇവള്‍ക്ക് തോളുവേദനയാണെന്ന് പറയും. ഇപ്പോഴാണ് സമയം ഒത്തുവന്നത്. തോളുകൊണ്ടാണോ നീ അഭിനയിക്കുന്നത് എന്ന് ചോദിച്ച് അവരെന്നെ കളിയാക്കുകയും ചെയ്തു.

പുലിമുരുകനിലെ അവസരം വരുന്നത് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുന്ന സമയത്താണ്. ആക്ഷന്‍ സിനിമയാണെന്ന് പറഞ്ഞപ്പോള്‍ ഡോക്ടര്‍ സമ്മതിച്ചതില്ല. പിന്നീട് സിനിമ കണ്ടപ്പോള്‍ വലിയ വിഷമമായെന്നും അനുശ്രീ പറയുന്നു.

Advertisement