എഡിറ്റര്‍
എഡിറ്റര്‍
അനുഷ്‌കയുടെ അടുത്ത ചിത്രം അജിത്തിനൊപ്പം
എഡിറ്റര്‍
Thursday 16th January 2014 12:17pm

anushka1

തമിഴകത്തെ മിക്ക മുന്‍നിര താരങ്ങള്‍ക്കുമൊപ്പം ജോഡിയായി  അഭിനയിച്ച നായികയാണ് അനുഷ്‌ക. ഗൗതം മേനോന്റെ സംവിധാനത്തില്‍ അജിത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ അനുഷ്‌ക നായികയായേക്കുമെന്ന് സൂചന.

അജിത്തിനൊപ്പം അഭിനയിക്കാന്‍ താരം സമ്മതിച്ചിട്ടുണ്ടെന്നാണ് അനുഷ്‌കയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും തിരക്കഥയും പ്രീ പ്രൊഡക്ഷന്‍ വര്‍ക്കും നടന്ന് കൊണ്ടിരിക്കുകയാണെന്നും സംവിധായകന്‍ ഗൗതം മേനോന്‍ പറഞ്ഞു.

അനുഷ്‌ക ഇതുവരെയും സിനിമയുടെ തിരക്കഥ കേട്ടിട്ടില്ലെങ്കിലും അജിത്, ഗൗതം മേനോന്‍ തുടങ്ങിയ പ്രഗത്ഭരുടെ സിനിമയായതിനാല്‍ സമ്മതം മൂളുകയായിരുന്നുവെന്നുവെന്നാണ് പറയുന്നത്.

ഇപ്പോല്‍ രുദ്രമാദേവി, മഹാബലി തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് തിരക്കിലാണ് അനുഷ്‌ക. രണ്ട് ചിത്രങ്ങളിലും പ്രധാന വേഷമാണ് അനുഷ്‌കക്ക്.

Advertisement