എഡിറ്റര്‍
എഡിറ്റര്‍
അനുഷ്‌ക സില്‍ക്കാവുന്നു
എഡിറ്റര്‍
Tuesday 3rd April 2012 9:05am

വിദ്യാബാലന് വിമര്‍ശനങ്ങളും അതിലേറെ അനുമോദനങ്ങളും പോരാത്തതിന് മികച്ച നടിക്കുളള ദേശീയ അവാര്‍ഡും നേടിക്കൊടുത്ത ചിത്രമാണ് ദ ഡേര്‍ട്ടിപിക്ചര്‍. ബോക്‌സ് ഓഫീസില്‍ കോടികള്‍ കൊയ്ത ഈ ചിത്രം തീര്‍ത്ത അലയൊലികള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഇപ്പോഴിതാ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്.

ഡേര്‍ട്ടി പിക്ച്ചറിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളില്‍ അനുഷ്‌ക ഷെട്ടി നായികയാവുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ‘അരുന്ധതി’, ‘വാനം’ തുടങ്ങിയ സിനിമകളിലെ അനുഷ്‌കയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. തമിഴിലും തെലുങ്കിലും ഒരു പോലെ മാര്‍ക്കറ്റുള്ള നായികയായ അനുഷ്‌ക മേനിപ്രദര്‍ശനം വേണ്ടിവന്നപ്പോഴൊന്നും അതിന് മടിച്ചിരുന്നില്ല. ഇക്കാരണത്താല്‍ ഡേര്‍ട്ടി പിക്ച്ചറിലെ സില്‍ക്ക് സ്മിതയായി അനുഷ്‌കയെ തന്നെ തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് കേള്‍ക്കുന്നത്.

ഡേര്‍ട്ടി പിക്ച്ചറിന്റെ തമിഴ് പതിപ്പില്‍ സ്‌നേഹ അഭിനയിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതിന് സ്ഥിരീകരണം ഉണ്ടായിരുന്നില്ല.

Advertisement