എഡിറ്റര്‍
എഡിറ്റര്‍
അഭിനേതാവ് എന്ന നിലയില്‍ 100 കോടി ക്ലബ്ബ് സഹായകമാകുമോ എന്ന് അറിയില്ല: അനുഷ്‌ക ശര്‍മ
എഡിറ്റര്‍
Thursday 3rd January 2013 10:00am

ന്യൂദല്‍ഹി: ജബ് തക് ഹേ ജാന്‍ എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ നടി അനുഷ്‌കാ ശര്‍മയ്ക്കും കഴിഞ്ഞു. എന്നാല്‍ ഈ നൂറ് കോടി ക്ലബ്ബ് ഒരു അഭിനേത്രി എന്ന നിലയില്‍ തന്നെ എത്രത്തോളം സഹായിക്കുമെന്ന് അറിയില്ലെന്നാണ് താരം പറയുന്നത്.

Ads By Google

കരീന കപൂറിനും കത്രീന കൈഫിനും സൊനാക്ഷി സിന്‍ഹയ്ക്കും എല്ലാം പിന്നാലെ ഹിറ്റുകള്‍ നല്‍കുന്ന നായികമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റാന്‍ അനുഷ്‌കയ്ക്ക് സാധിച്ചിട്ടുണ്ട്.

എന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബില്‍ കയറി എന്ന് പറയുന്നത് എന്റെ കരിയറിന് വലിയരീതിയില്‍ ഒരു ഗുണം ചെയ്യുമെന്ന് വിശ്വാസമില്ല. ഒരു നടിയെന്ന നിലയില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചിട്ടുണ്ട്.

നമ്മുടെ അഭിനയത്തിന്റെ രീതിക്കനുസരിച്ചാണ് കഥാപാത്രങ്ങള്‍ നമ്മെ തേടി വരുന്നത്. ഒരു താരം അഭിനയിച്ച സിനിമ നൂറ് കോടി ക്ലബ്ബില്‍ കയറിയെന്ന് കരുതി അവര്‍ക്ക് ഒരു പാട് അവസരം വരും എന്നൊന്നും ഞാന്‍ കരുതുന്നില്ല.

ആളുകള്‍ നമ്മുടെ സിനിമ ഇഷ്ടപ്പെടുന്നു എന്നറിയുന്നത് സന്തോഷമാണ്. ജബ് തക് ഹേ ജാന്‍ സാമ്പത്തികമായി മുന്നേറ്റം നേടിത്തന്നിട്ടുണ്ട്. അത് എന്റെ കരിയറില്‍ പ്രതിഫലിക്കുമോ എന്ന് പറയാന്‍ സാധിക്കില്ലെന്നും അനുഷ്‌ക പറയുന്നു.

രബ് നെ ബനാദി ജോഡി എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച അനുഷ്‌ക മികച്ച തുടക്കം തന്നെയാണ് നടത്തിയത്.

യാഷ് ചോപ്രയുടെ സിനിമയില്‍ തന്നെ അരങ്ങേറ്റം കുറിക്കാനായതും ഷാരൂഖ് ഖാന്റെ നായികയായി തുടക്കം കുറിക്കാന്‍ കഴിഞ്ഞതുമെല്ലാം തന്റെ ഭാഗ്യമാണെന്നും താരം പറയുന്നു.

Advertisement