ചെന്നൈ: അരുന്ധതി എന്ന ചിത്രത്തിലൂടെ തെലുങ്കിന്റെ താരരാണിയായി മാറിയ അനുഷ്‌ക ഉലകനായകന്‍ കമലഹാസന്റെ നായികയായെത്തുന്നു. തലൈവന്‍ ഇരുക്കിറേല്‍ എന്ന ചിത്രത്തിലാണ് അനുഷ്‌ക നായികയായെത്തുന്നത്.

മന്മദന്‍ അമ്പ് എന്ന ചിത്രത്തിനുശേഷം കമല്‍ നായകനാകുന്ന ചിത്രമാണ് തലൈവന്‍ ഇരുക്കിറേല്‍. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂര്യനായകനായ സിങ്കം എന്ന ചിത്രത്തിലൂടെ അനുഷ്‌ക തമിഴ് സിനിമാ പ്രേമികളുടെ ആരാധാനാ പാത്രമായി മാറിയിരുന്നു.

Subscribe Us:

ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് അനുഷ്‌ക. കമലിന്റെ ചിത്രം കൂടാതെ ചിത്രീകരണം പൂര്‍ത്തിയായ രണ്ട് ചിത്രങ്ങള്‍കൂടി അനുഷ്‌കയുടേതായി റിലീസ് ചെയ്യാനുണ്ട്. ചിമ്പു നായകനാകുന്ന വാനം, വിക്രം നായകനായ ദൈവമകന്‍ എന്നിവയാണ് അനുഷ്‌കയുടെ 2011 ലെ പ്രതീക്ഷകള്‍.