എഡിറ്റര്‍
എഡിറ്റര്‍
സിനിമക്കിടയിലുള്ള പുകവലി മുന്നറിയിപ്പിനെതിരെ അനുരാഗ് കശ്യപ്
എഡിറ്റര്‍
Wednesday 27th November 2013 1:32pm

anurag-kashyap

സിനിമക്കിടെ പുകവലി വിരുദ്ധ മുന്നറിയിപ്പ് ഉള്‍പ്പെടുത്തുന്നതിനെതിരെ പ്രശസ്ത സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്ത്.

തന്റെ പുതിയ ചിത്രമായ അഗ്‌ളിയില്‍ പുകവലി വിരുദ്ധ മുന്നറിയിപ്പ് ഉള്‍പ്പെടുത്താന്‍ തയ്യാറല്ലെന്ന് കശ്യപ് മുംബൈ ഹൈക്കോടതിയെ അറിയിച്ചു.

സെന്‍സര്‍ ബോര്‍ഡിനെതിരെയാണ് സംവിധായകന്‍ പരാതി നല്‍കിയിരിക്കുന്നത്.

സിനിമയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറുമെന്നതിനാലാണ് ഇടക്ക് പരസ്യം നല്‍കാന്‍ താന്‍ തയ്യാറാവാത്തതെന്ന് കശ്യപ് പറഞ്ഞു.

പരസ്യം നല്‍കുന്നത് സംവിധായകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്നു. മാത്രമല്ല പരസ്യ കാമ്പയിനുകള്‍ നടത്താനുള്ളതല്ല സിനിമ- കശ്യപ് കൂട്ടിച്ചേര്‍ത്തു.

പുകവലിക്കെതിരെയുള്ള സര്‍ക്കാരിന്റെ നിര്‍ബന്ധ പരസ്യം ഉള്‍പ്പെടുത്താന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മുമ്പ് പ്രശസ്ത സംവിധായകന്‍ വൂഡി അലന്റെ ബ്ലൂ ജാസ്മിന് ഇന്ത്യയില്‍ പ്രദര്‍ശനം നിരോധിച്ചിരുന്നു.

സര്‍ക്കാര്‍ പരസ്യ ചിത്രങ്ങള്‍ക്കെതിരെ ദിബാകര്‍ ബാനര്‍ജി, ഫര്‍ഹാന്‍ അക്തര്‍ എന്നിവരും നേരത്തേ രംഗത്തെത്തിയിരുന്നു.

Advertisement