എഡിറ്റര്‍
എഡിറ്റര്‍
ബോംബെ ടാക്കീസിന്റെ ഷൂട്ടിങ്ങിനായി മഹാകുംഭ് വരെ കാത്തിരിക്കുന്നു: അനുരാഗ് കശ്യപ്
എഡിറ്റര്‍
Saturday 9th February 2013 12:02pm

ന്യൂദല്‍ഹി: ബോംബെ ടാക്കീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സംവിധായകന്‍ അനുരാഗ് കശ്യപ്.

അലഹബാദിലെ മഹാകുംഭമേളയില്‍ സിനിമയിലെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനും അനുരാഗ് കശ്യപ് തയ്യാറെടുക്കുന്നുണ്ട്.

Ads By Google

ഗാങ്‌സ് ഓഫ് വാസീപ്പൂര്‍ എന്ന ചിത്രത്തിന് വേണ്ടി ഹിഡന്‍ ക്യാമറ ഉപയോഗിച്ച് മുഹറം രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇത് ഏറെ പ്രശംസയും കശ്യപിന് നേടിക്കൊടുത്തിരുന്നു. ആളുകള്‍ തിങ്ങിനിറയുന്ന ഒരു മേളയുടെ ഭാഗം സിനിമയില്‍ ഉള്‍പ്പെടുത്തുന്നത് തനിയ്ക്ക് എന്നും ഇഷ്ടമായിരുന്നെന്നും സംവിധായകന്‍ പറയുന്നു.

ബോംബെ ടാക്കീസ് എന്ന ചിത്രത്തിലും ഹിഡന്‍ ക്യാമറ വെച്ച് ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പ്ലാനുണ്ടെന്നാണ് കശ്യപ് പറയുന്നത്.

ബോംബെ ടാക്കീസ് എന്ന ചിത്രത്തില്‍ അലഹബാദില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ഇയാള്‍ മുംബൈ നഗരത്തിലെത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. മെയ് 3 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Advertisement