മുംബൈ: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അനുപം ഖേറിന്റെ ജൂഹുവിലെ വസതിക്കു നേരെ കല്ലേറ്. പ്രതിഷേധിച്ച് റിപ്പബ്ലിക് പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ)യുടെ പ്രവര്‍ത്തകരാണ് ഇന്നലെ രാത്രി ആക്രമണം അഴിച്ചുവിട്ടത്.

ലോക്പാല്‍ ബില്ലിനു വേണ്ടി അണ്ണാ ഹസാരെ നടത്തിയ നിരാഹാര സമരത്തിന് പിന്തുണ അറിയിച്ച് ഒരു ടെലിവിഷന്‍ ചാനലില്‍ അനുപം ഖേര്‍ നടത്തിയ പ്രസ്താവനയില്‍ ഭരണഘടനയെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് കല്ലേറ് നടത്തിയത്.

Subscribe Us:

രാത്രി എട്ടുമണിയോടെയാണ് ആക്രമണം നടന്നത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്ഥലത്തെത്തിയ പോലീസ് 11 പേരെ കസ്റ്റഡിയിലെടുത്തു.

അതേസമയം ഭരണഘടനയെ മോശമാക്കുന്ന തരത്തില്‍ താന്‍ പ്രസ്താവനകളൊന്നും നടത്തിയിട്ടില്ലെന്നും ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്നും അനുപം ഖേര്‍ വ്യക്തമാക്കി.