Categories

തെയ്യം കലാകാരിയായി അനുമോള്‍

anu-mol

ചുരുക്കം ചില വേഷങ്ങള്‍ കൊണ്ടുതന്നെ മലയാളി പ്രേഷകമനസ്സുകളില്‍ ഇടംനേടിയ താരമാണ് അനുമോള്‍. അനു ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് ഇപ്പോള്‍. തെയ്യം കലാകാരിയായാണ് അനു തന്റെ അടുത്ത ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

ശമ്പു പുരുഷോത്തമന്റെ ആക്ഷേപഹാസ്യ ചിത്രം വെടിവഴിപാടിലെ വേശ്യയുടെ വേഷത്തിന് ശേഷം തീര്‍ത്തും വ്യത്യസ്തമായോരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് അനു.

തിയ്യേറ്റര്‍ ആര്‍ട്ടിസ്റ്റ് മനോജ് കാനാ സംവിധാനം ചെയ്യുന്ന ചായില്യം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് അനു തെയ്യം കലാകാരിയായി എത്തുന്നത്.

സ്ത്രീ കേന്ദ്രീകൃത ചിത്രമായ ചായില്യത്തില്‍ ഉത്തര മലബാറില്‍ നിന്നുള്ള വിധവയായ ഗൗരിയുടെ വേഷമാണ് അനുവിന്. സാമൂഹിക പ്രസക്തിയുള്ള കഥ പറയുന്ന ചിത്രം സമൂഹത്തില്‍ നിലനില്‍ക്കുന്ന വിചിത്ര സംഭവങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിന്റെ കഥയും പറയുന്നുണ്ട്.

ജനുവരി 31ന് റിലീസ് ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ദല്‍ഹി, ചെന്നൈ, ബാംഗലൂരു ഫിലിം ഫെസ്റ്റിവലുകള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Tagged with: