ലണ്ടന്‍ : ബ്രിട്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അനൂജ് ബിദ്‌വെ വെടിയേറ്റ് മരിക്കാനിടയായത് വെറും നിസ്സാര പ്രശ്‌നത്തിന്റെ പേരിലാണെന്ന് റിപ്പോട്ട്. അനൂജിനോട് കൊലപാതകി സമയം എത്രയായെന്ന് ചോദിച്ചു. അതിനു മറുപടി പറയാത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുതിയ റിപ്പോര്‍ട്ട്

തിങ്കളാഴ്ച രാവിലെയാണ് അനുജ് അക്രമിയുടെ വെടിയേറ്റു മരിച്ചത്. ലങ്കാസ്റ്റര്‍ സര്‍വകലാശാലയില്‍ ഇലക്‌ട്രോണിക്‌സ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിയായിരുന്നു അനൂജ്. ക്രിസ്മസ് അവധിക്ക് മാഞ്ചസ്റ്ററിലെ സുഹൃത്തുക്കളെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അനുജും കൂട്ടുകാരും.

സാല്‍ഫോര്‍ഡിലെ ഓര്‍ഡ്‌സാല്‍ ലെയിനില്‍ കൗമാരപ്രായക്കാരായ രണ്ടുവെള്ളക്കാര്‍ ഇവരെ സമീപിക്കുകയും അല്പനേരത്തെ സംഭാഷണത്തിനു ശേഷം അക്രമികളിലൊരാള്‍ കൈത്തോക്ക് എടുത്ത് അനുജിനു നേര്‍ക്കു തുരുതുരാ നിറയൊഴിക്കുകയായിരുന്നു

എന്നാല്‍ പ്രകോപനമില്ലാതെ നടന്ന കൊലപാതകത്തെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അറിയിച്ചിട്ടുണ്ട്.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ യുണൈറ്റഡ് കിങ്ഡം നടപടിയെടുക്കുമെന്ന് ലേബര്‍പാര്‍ട്ടി എം.പിയും ഹൗസ് ഓഫ് കോമണ്‍സ് ഹോം അഫെയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ കെയ്ത് വാസ് പറഞ്ഞു.

Malayalam News

Kerala News In English