ബാംഗ്ലൂര്‍: കേരളത്തിലേക്ക് പ്രതിരോധ വകുപ്പിന്റെ സ്ഥാപനങ്ങള്‍ കൊണ്ടുവരുന്നതിന് ധൈര്യമില്ലെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന സംബന്ധിച്ച് വ്യക്തത വരുത്തേണ്ടത് കോണ്‍ഗ്രസാണെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു.

Ads By Google

ബ്രഹ്മോസ് യൂനിറ്റിലെ തൊഴിലാളി പ്രശ്‌നം ഉദ്ദേശിച്ചായിരിക്കാം ആന്റണി ഇങ്ങനെ പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് അദ്ദേഹം പറഞ്ഞു.

എ.കെ ആന്റണിയുടെ പ്രസ്താവന ഒരു പ്രത്യേക സാഹചര്യത്തിലാണ്. ഇടത് ഭരണത്തിലാണ് വ്യവസായത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യമുണ്ടായിരുന്നതെന്നത് ആന്റണിയുടെ അഭിപ്രായമാണ്.

യു.ഡി.എഫ് ഭരിക്കുന്ന സംസ്ഥാനത്ത് വ്യവസായത്തിന് അനുകൂലമായ കാലാവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. യു.ഡി.എഫില്‍ മുസ്‌ലിം ലീഗിനും കേരള കോണ്‍ഗ്രസിനുമുണ്ടായിരുന്ന പരാതികള്‍ പരിഹരിച്ചോ എന്ന ചോദ്യത്തിന് പരാതിയൊന്നുമില്ലെന്നും പറയാനുള്ളത് ഏകോപന സമിതിയില്‍ പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു മറുപടി.

ജേക്കബ് വിഭാഗവുമായി ലയനത്തിന് ആലോചനയില്ലെന്നും മാണി പറഞ്ഞു.