എഡിറ്റര്‍
എഡിറ്റര്‍
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നടപടി പ്രകോപനപരം: എ.കെ ആന്റണി
എഡിറ്റര്‍
Wednesday 9th January 2013 12:39pm

ന്യൂദല്‍ഹി: യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ കയറി ഇന്ത്യന്‍ സൈനികരെ വധിച്ച പാക്ക് പട്ടാളത്തിന്റെ നടപടി പ്രകോപനപരമാണെന്ന് പതിരോധമന്ത്രി എ.കെ.ആന്റണി.

Ads By Google

വിഷയത്തില്‍ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പാക്കിസ്ഥാനം അറിയിക്കും.  മൃതദേഹങ്ങളോടു കാട്ടിയ അനാദരം മുനുഷ്യത്വരഹിതമാണ്. സംഭവ സ്ഥലത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ആന്റണി പറഞ്ഞു.

അതേസമയം ഇന്ത്യന്‍ സൈനികരെ നിഷ്ഠുരമായി വധിച്ച സംഭവത്തെ വിദേശകാര്യമന്ത്രാലയവും അപലപിച്ചു.

പാക്കിസ്ഥാന്റെ ഏകപക്ഷീയമായ വെടിവയ്പിനെ അപലപിക്കുന്നുവെന്നു വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

പാക്കിസ്ഥാന്‍ സൈന്യത്തിന്റെ നടപടി മനുഷ്യത്വരഹിതമാണ്.  വെടിനിര്‍ത്തല്‍ കരാറിന്റെ വിശ്വാസ്യത കാത്തു സൂക്ഷിക്കണം.  സൈനികന്റെ മൃതദേഹം വികൃതമാക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മുവിലെ പൂഞ്ച് ജില്ലയില്‍ മെന്ഥാര്‍ മേഖലയിലുള്ള കൃഷ്ണഗഡിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പാകിസ്ഥാന്‍ സേനാംഗങ്ങള്‍ അതിര്‍ത്തി നിയന്ത്രണ രേഖ മറികടന്ന്  ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് നേരെ വെടിവെച്ചത്.

പരസ്പരമുണ്ടായ  വെടിവെപ്പില്‍  ലാന്‍സ് നായിക്കുമാരായ ഹേംരാജ്, സുധാകര്‍ സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്. സൈനികരുടെ തല വെട്ടിമാറ്റിയ പാക് സേന അതിലൊന്ന് എടുത്തു കൊണ്ടുപോയതായും പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ തലയറുത്തുവെന്ന റിപ്പോര്‍ട്ടുകളോട് സേന പ്രതികരിച്ചിട്ടില്ല.

അതേസമയം സംഭവത്തില്‍ പാകിസ്ഥാന്‍ ഹൈകമ്മീഷറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു.

Advertisement