എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സൈന്യം പാക് സൈനികരുടെ തലയറുത്തെന്ന റിപ്പോര്‍ട്ട് ആന്റണി നിഷേധിച്ചു
എഡിറ്റര്‍
Thursday 31st January 2013 12:32pm

ന്യൂദല്‍ഹി: ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ  സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ സൈന്യം പാക് സൈനികരുടെ തലയറുത്തിട്ടുണ്ടെന്ന പാക്കിസ്ഥാന്‍ അധികൃതരുടെ വാദം കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി നിഷേധിച്ചു.

Ads By Google

പാക്കിസ്ഥാന്റെ ഇത്തരം റിപ്പോര്‍ട്ടുകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ആന്റണി പറഞ്ഞു. ഇന്ത്യന്‍ സൈന്യത്തിനെതിരെ എന്തെങ്കിലും കുറ്റങ്ങള്‍ ചുമത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് പാക്കിസ്ഥാന്റെ വാദമെന്നും ആന്റണി പറഞ്ഞു.

ഇന്ത്യന്‍ സൈന്യം പാക് സൈനികരെ പീഡിപ്പിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് സൈന്യം ഇന്നലെ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രി നേരിട്ട് ആരോപണം നിഷേധിച്ച് രംഗത്തെത്തിയത്.

ഇന്നലെ പാക്കിസ്ഥാന്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം  1998 നു ശേഷം അതിര്‍ത്തിയിലെ നിയന്ത്രണ രേഖ ലംഘിച്ചിട്ടുണ്ടെന്ന കാരണത്തില്‍ പന്ത്രണ്ടോളം പാക് സൈനികരെ ഇന്ത്യന്‍ സൈന്യം പീഡിപ്പിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ പാക്കിസ്ഥാന്‍ സൈന്യം വധിക്കുകയും അവരുടെ മൃതദേഹത്തില്‍ നിന്നും തല വെട്ടിമാറ്റി കൊണ്ടുപോകുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും അതിര്‍ത്തി വഴിയുള്ള വ്യാപാരവും ഗതാഗതവും നിര്‍ത്തലാക്കിയിരുന്നു.

Advertisement