കോഴിക്കോട്: സി.പി.ഐ.എം തുടര്‍ച്ചയായി അധികാരത്തില്‍ വരുന്നത് അപകടമാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. ബംഗാളിലെ സ്ഥിതി ഇതിന് ഉദാഹരണാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്‌ക്ലബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലേക്ക് ബംഗാളി തൊഴിലാളികള്‍ ഒഴുകുന്നത് ഇതിനുതെളിവാണ്. കോണ്‍ഗ്രസിന്റെ കാര്യത്തില്‍ മാത്രമാണ് അധികാരത്തുടര്‍ച്ച ശരിയാകുന്നത്. കേരളത്തില്‍ ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തിന്റെ വികസനം അതോടെ തീരും.

കേന്ദ്രവിരുദ്ധ മുദ്രാവാക്യം ഇടതുമുന്നണി ഇത്തവണ ഒഴിവാക്കി. അത്തരം പ്രചാരണം ഇനി കേരളത്തില്‍ ചെലവാകില്ലെന്ന് ഇടതുമുന്നണി തിരിച്ചറിഞ്ഞിട്ടുണ്ട്.

‘മുഖ്യമന്ത്രിയുടെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ല. മുഖ്യമന്ത്രി ആരാണെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. സോണിയാഗാന്ധി പ്രഖ്യാപിക്കുന്നത് വരെ എം.എല്‍.എ മാര്‍ തിരഞ്ഞെടുത്ത പേര് പ്രഖ്യാപിക്കില്ല’- ആന്റണി പറഞ്ഞു.