തിരുവനന്തപുരം: എല്‍ ഡി എഫ് പ്രതിനിധികളായി കെ എന്‍ ബാലഗോപാലും ഡോ. ടി എന്‍ സീമയും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫ് പ്രതിനിധിയായി കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയെയും തിരഞ്ഞെടുത്തു. മൂന്നു പേരുടെ തിരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നു.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം വെള്ളയാഴ്ച പകല്‍ മൂന്നായിരുന്നു. തുടര്‍ന്ന് വരണാധികാരി നിയമസഭാ സെക്രട്ടറി പി ഡി രാജന്‍ മുന്നുപേരെയും തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.