എഡിറ്റര്‍
എഡിറ്റര്‍
കേരളം എന്തും വിവാദമാക്കുന്ന സംസ്ഥാനമെന്ന് എ.കെ ആന്റണി
എഡിറ്റര്‍
Sunday 10th February 2013 12:40pm

കോഴിക്കോട്:  കേരളം എന്തും വിവാദമാക്കുന്ന സംസ്ഥാനമാണെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി. വിവാദങ്ങള്‍ കാരണം ശരിയായ വസ്തുത കണ്ടു പിടിക്കാനാകുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോഴിക്കോട് പൊതു സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ഇന്ന് രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനുമായി എ.കെ ആന്റണി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്ത് മിനിട്ട് നേരം ഇരുവരം സംസാരിച്ചു. കൂടിക്കാഴ്ചയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍   തികച്ചും സൗഹൃദപരമാണെന്നായിരുന്നു ആന്റണിയുടെ പ്രതികരണം.

സൂര്യനെല്ലിക്കേസില്‍ വിവാദങ്ങള്‍ ഒഴിയാതെ പിന്തുടരുമ്പോള്‍ ആന്റണി-വിഎസ് കൂടിക്കാഴ്ചക്ക് ഏറെ പ്രാധാന്യമുണ്ട്. അതേസമയം ഇന്ന് മൂന്ന് മണിക്ക് ആന്റണി കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.

ഞാന്‍ മുഖ്യമന്ത്രിയായ സമയത്ത് എടുത്ത് സ്വാശ്രയ വിദ്യഭ്യാസരംഗത്ത് നടപ്പാക്കിയ തീരുമാനങ്ങള്‍ തീര്‍ത്തും ശരിയായിരുന്നു. അന്ന് ഉദാരസമീപനം എടുത്തില്ലായിരുന്നെങ്കില്‍ ഈ മേഖലയില്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് വന്‍ അഴിമതി നടക്കുമായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് കളിയെ കുറിച്ചും ആന്റണി വിമര്‍ശിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സിന്റെ പോക്ക് ശരിയല്ല. ഇനിയും ഗ്രൂപ്പിസം തുടര്‍ന്നാല്‍ കോണ്‍ഗ്രസ്സിന്റെ ശക്തി വീണ്ടും കുറയുമെന്നും ആന്റണി പറഞ്ഞു. ഗ്രൂപ്പ് കളി സംസ്ഥാന നേതൃത്വം നിയന്ത്രിച്ച് ലക്ഷമണരേഖ കടക്കാതെ നോക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Advertisement