എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ: നിലപാട് ശരിയല്ലെന്ന് ആന്റണി രാജു
എഡിറ്റര്‍
Wednesday 12th March 2014 10:56am

antony-raju

കൊച്ചി:  അനിശ്ചിതത്വം നിലനില്‍ക്കുന്ന ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചു.

കേരളത്തിലെ 15 മണ്ഡലങ്ങളിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും ആര്‍.എസ്.പിയുടെ യു.ഡി.എഫ് പ്രവേശം സോണിയാഗാന്ധിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

അതിനിടെ ഇടുക്കി സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ കേരള കോണ്‍ഗ്രസ് അമര്‍ഷം രേഖപ്പെടുത്തി.

കോണ്‍ഗ്രസിന്റെ നിലപാട് ശരിയല്ലെന്നും സിറ്റിങ് സീറ്റ് നല്‍കില്ലെന്ന വാദം ആര്‍.എസ്.പി മുന്നണിയില്‍ ചേര്‍ന്നതോടെ പൊളിഞ്ഞെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.

ഇടുക്കി സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ ദുഖമുണ്ടെന്നും വണ്‍ മാന്‍ ഷോ നടത്തുന്നയാളല്ല സുധീരനെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു.

ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി.

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് വ്യക്തമാക്കിയതോടെ ഫ്രാന്‍സിസ് ജോര്‍ജിന്റെ സ്ഥാനാര്‍ഥിത്വം അനിശ്ചിതത്വത്തിലാണ്.

കോണ്‍ഗ്രസിന്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, വി.എം സുധീരനും  ദല്‍ഹിയില്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇടുക്കി സീറ്റ് വിട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement