എഡിറ്റര്‍
എഡിറ്റര്‍
ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ച് വിടണം : ആന്റണി രാജു
എഡിറ്റര്‍
Saturday 15th March 2014 2:09pm

antony-raju

തിരുവനന്തപുരം: മലയോര സംരക്ഷണത്തിനായി രൂപീകരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിടണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു.

രൂപീകരിണ സമയത്ത് ഹൈറേഞ്ച് സംരക്ഷണ സമിതിയ്ക്ക് ഒരു ഹിഡന്‍ അജണ്ട ഉണ്ടായിരുന്നു. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്ന്  പറഞ്ഞ് നിഷ്പക്ഷ നിലപാട് എടുത്തവരായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതി.

എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സമതിയെ ചിലര്‍ ഇടതു പാളയത്തില്‍ കൊണ്ടുപോയിരിക്കുകയാണ്. ഇതോടെ നിഷ്പക്ഷ നിലപാട് ഇല്ലാതായി പ്രസക്തി നഷ്ടപ്പെട്ട സമിതി പിരിച്ചുവിടണം- ആന്റണി രാജു പറഞ്ഞു.

ഇടുക്കിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ വിജയം ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം കേരള കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ആന്റണി രാജു പറഞ്ഞു.

Advertisement