എഡിറ്റര്‍
എഡിറ്റര്‍
ദിലീപ് രൂപീകരിച്ച തിയ്യറ്റര്‍ ഉടമകളുടെ സംഘടനയുടെ പുതിയ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍
എഡിറ്റര്‍
Wednesday 12th July 2017 5:20pm

കൊച്ചി: ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. ഇന്നു വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

നേരത്തെ ദിലീപിനെ എല്ലാ സിനിമാ സംഘടനകളില്‍നിന്നും പുറത്താക്കിയിരുന്നു. താരസംഘടനയായ ‘അമ്മ’യില്‍നിന്നും ദിലീപിനെ പുറത്താക്കി.സംവിധായകരുടെ സംഘടനയായ ഫെഫ്ക, നിര്‍മാതാക്കളുടെ സംഘടന, തിയറ്റര്‍ ഉടമകളുടെ സംഘടന തുടങ്ങിയവയില്‍നിന്ന് ദിലീപിനെ പുറത്താക്കിയിരുന്നു.

തിയ്യറ്റര്‍ സമരത്തിനു പിന്നാലെ ലിബര്‍ട്ടി ബഷീറിനെ പുറത്താക്കി ദിലീപ് പ്രസിഡന്റായി രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ദീലിപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Advertisement