എഡിറ്റര്‍
എഡിറ്റര്‍
മോഡിയുടേത് അഖണ്ഡതയ്‌ക്കെതിരായ ആശയം: എ.കെ ആന്റണി
എഡിറ്റര്‍
Saturday 29th March 2014 12:09pm

മോഡിയുടെ എ.കെ 47 പരാമര്‍ശം ഇന്ത്യന്‍ സേനയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ദേശ സ്‌നേഹമുള്ളവര്‍ അങ്ങനെ പറയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.  ചീപ്പ് പോപ്പുലാരിറ്റിയ്ക്ക് വേണ്ടി നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ പറയരുതെന്നും ആന്റണി പറഞ്ഞു.


antony580

തിരുവനന്തപുരം:  ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി. മോഡിയുടെ അജണ്ട ഇന്ത്യയെ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ പുതിയ നേതാവിന്റേത് അഖണ്ഡതയ്‌ക്കെതിരായ ആശയമാണ്. മോഡിയുടെ അജണ്ട ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കും.  രാജ്യത്തെ മോഡി തരംഗം വെറും സൃഷ്ടി മാത്രമാണ്. ഗുജറാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ഗ്രാമങ്ങള്‍ സ്വര്‍ഗ്ഗതുല്യമാണ്.- ആന്റണി പറഞ്ഞു.

ആര്‍.എസ്.എസും കോര്‍പ്പറേറ്റുകളുമാണ് ബി.ജെ.പിയെ നയിയ്ക്കുന്നതെന്നും തിരഞ്ഞെടുപ്പ് സര്‍വേ ഫലങ്ങള്‍ ശരിയാകാന്‍ പോവുന്നില്ലെന്നും ആന്റണി പറഞ്ഞു. സര്‍വേ പ്രവചനത്തേക്കാള്‍ സീറ്റുകള്‍ കോണ്‍ഗ്രസ് നേടുമെന്നും യു.പി.എ വീണ്ടും അധികാരത്തില്‍ വരുമെന്നും ആന്റണി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മോഡിയുടെ എ.കെ 47 പരാമര്‍ശം ഇന്ത്യന്‍ സേനയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ദേശ സ്‌നേഹമുള്ളവര്‍ അങ്ങനെ പറയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.  ചീപ്പ് പോപ്പുലാരിറ്റിയ്ക്ക് വേണ്ടി നേതാക്കള്‍ ഇത്തരം പരാമര്‍ശങ്ങള്‍ പറയരുതെന്നും ആന്റണി പറഞ്ഞു. എ.കെ ആന്റണി പാക് സൈനികരുടെ  വേഷത്തിലെത്തി ഇന്ത്യന്‍ സൈന്യത്തെ വെട്ടിയെന്ന് പാര്‍ലമെന്റില്‍ അറിയിച്ചയാളാണെന്ന് മോഡി വിമര്‍ശിച്ചിരുന്നു.

കേരളത്തിലെ ജനങ്ങളുടെ മനസ് യു.ഡി.എഫിന് അറിയാമെന്നും വ്യക്തികളല്ല, ആശയങ്ങളാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 അതേ സമയം ഇടത് പക്ഷത്തിനെതിരെയും ആന്റണി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇടത് പക്ഷത്തിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം കാലഹരണപ്പെട്ട പാര്‍ട്ടിയാണ്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിയ്ക്കാന്‍ പോലും ധൈര്യമില്ല. സി.പി.ഐ.എമ്മിന്റെ ബഹുജനാടിത്തറ കുറഞ്ഞു- ആന്റണി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ മനസ് യു.ഡി.എഫിന് അറിയാമെന്നും വ്യക്തികളല്ല, ആശയങ്ങളാണ് തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കുന്നതെന്നും അദ്ദേഹം തിരുവനന്ത പുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എ.കെ ആന്റണി പാക് സൈനികരുടെ  വേഷത്തിലെത്തി ഇന്ത്യന്‍ സൈന്യത്തെ വെട്ടിയെന്ന് പാര്‍ലമെന്റില്‍ അറിയിച്ചയാളാണെന്ന് മോഡി വിമര്‍ശിച്ചിരുന്നു.

Advertisement