എഡിറ്റര്‍
എഡിറ്റര്‍
കെ.പി.സി.സി പ്രസിഡന്റ്: ആന്റണി സോണിയയെ കണ്ടു
എഡിറ്റര്‍
Thursday 16th January 2014 7:20pm

antony580

ന്യൂദല്‍ഹി: കെ.പി.സി.സി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി എ.കെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായവും പരിഗണിക്കണമെന്നും ആന്റണി സോണിയയോട് പറഞ്ഞതായാണ് സൂചന.

മുന്നണി സംവിധാനത്തെയും പാര്‍ട്ടിയെയും ഒരുമിച്ച് കൊണ്ട് പോകാന്‍ കഴിയുന്ന നേതാവിനെ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനിടെ നാളത്തെ എ.ഐ.സി.സി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വി.എം സുധീരന്‍ ദല്‍ഹിയിലേക്ക് തിരിച്ചു.

കേന്ദ്രനേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് ദല്‍ഹിയിലേക്ക് പോകുന്നതെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം നിഷേധിച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി.എം സുധീരന്‍, വി.ഡി സതീശന്‍ എന്നിവരുടെ പേരുകളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടുതലാലും പരിഗണിക്കുന്നത്.

Advertisement